വെമുലവാഡ(തെലങ്കാന): അധ്യാപിക നല്‍കിയ ശിക്ഷയെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കാലിന്‍റെ ചലനശേഷി നഷ്‌ടമായി. രാജന്ന സിര്‍സില ജില്ലയിലെ ഗുരുകുല മഹിള കോളജിലാണ് സംഭവം. ഒരു ദിവസത്തേക്ക് അവധി ചോദിച്ചിട്ട് മൂന്ന് ദിവസത്തിന് ശേഷം വിദ്യാര്‍ഥിനി കോളജില്‍ എത്തിയതിനാലാണ് അധ്യാപിക പ്രകോപിതയായത്.
അഞ്ച് ദിവസത്തേക്ക് കോളജിന്‍റെ പ്രവര്‍ത്തി സമയങ്ങളില്‍ കുട്ടിയെ ക്ലാസിന് പുറത്ത് നിര്‍ത്തിയതാണ് വിദ്യാര്‍ഥിയുടെ ചലനശേഷി നഷ്‌ടമാകാന്‍ കാരണം. പെഡാപള്ളി ജില്ലയിലെ സുല്‍ത്താന മണ്ഡല്‍ സ്വദേശിനിയായ ബികോം വിദ്യാര്‍ഥിനിയുടെ കാലുകള്‍ക്കാണ് ചലനശേഷി നഷ്‌ടമായത്. ഈ മാസം 18ന്(18.08.2022) അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി അവധിയെടുത്തിരുന്നു. എന്നാല്‍ അസുഖം ഭേദമാകാത്തതിനാല്‍ മൂന്ന് ദിവസത്തേക്ക് അവധി നീണ്ടുപോയിരുന്നു.
സഹപാഠികളുടെ സഹായത്തോടെ വിദ്യാര്‍ഥിനിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ചികിത്സകള്‍ക്കായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥിനിക്ക് ശിക്ഷ നല്‍കിയ അധ്യാപിക ഡി. മഹേശ്വരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രധാനാധ്യാപികയായ മാതങ്കി കല്യാണിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്‌ടര്‍ അനുരാഗ് ജയന്തി പറഞ്ഞു. പ്രധാനാധ്യാപികയായ മാതങ്കി കല്യാണിക്ക് ശനിയാഴ്‌ച(27.08.2022) സ്ഥലം മാറ്റം ലഭിച്ചിരുന്നു.