മഥുര (ഉത്തര്‍പ്രദേശ്): ഉത്തർപ്രദേശിലെ മഥുര ജില്ലയില്‍ നിന്ന് കാണാതായ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി. ബിജെപി നേതാവും വാര്‍ഡ് കൗണ്‍സിലറുമായ വിനിത അഗര്‍വാളിന്‍റെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. മഥുര ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓഗസ്റ്റ് 24നാണ് കുഞ്ഞിനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്.
എട്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന അമ്മയ്‌ക്കരികില്‍ നിന്ന് കുട്ടിയെ എടുത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനെ മോഷ്‌ടിച്ച് കടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്ലാറ്റ്‌ഫോമിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാല് പുരുഷന്‍മാരും രണ്ട് സ്‌ത്രീകളും അടങ്ങുന്ന സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.
ഇവര്‍ കുട്ടിയെ വില്‍ക്കുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.