മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാളിൽ അനധികൃതമായി ആംബർഗ്രിസ് (തിമിംഗലത്തിന്‍റെ ഛർദ്ദി) വിൽക്കാൻ ശ്രമിച്ച ആറ് പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കുന്ദാപ്പൂർ സ്വദേശി പ്രശാന്ത് (24), ബംഗളൂരു സ്വദേശി സത്യരാജ് (32), തെങ്കപ്പടവ് സ്വദേശി രോഹിത് (27), അദ്ദൂർ സ്വദേശി രാജേഷ് (37), തെങ്കയേടപ്പടവ് സ്വദേശി വിരൂപാക്ഷ (37), കൗപ്പ് സ്വദേശി നാഗരാജ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 3.48 കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ആംബർഗ്രിസ് പിടികൂടിയതായി പൊലീസ് അറിയിച്ചു.
ALSO READ: അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി സോനു സൂദ്, കാണാം വീഡിയോ
ബണ്ട്വാൾ താലൂക്കിലെ ബാലേപുണിയിലെ നവോദയ സ്‌കൂളിന് സമീപത്താണ്, വനം-പാരിസ്ഥിതിക നിയമങ്ങൾ പ്രകാരം നിരോധിത വസ്തുവായ ആംബർഗ്രിസ് വിൽക്കാൻ പ്രതികൾ ശ്രമിച്ചത്. ചോദ്യം ചെയ്യലിൽ തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയാണ് ആംബർഗ്രിസ് നൽകിയതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ ആംബർഗ്രിസ് കിലോയ്‌ക്ക് ഒരു കോടി രൂപ വിലവരും.