ബെംഗ്ലൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളിയുടെ സിഡി കേസിൽ ശബ്ദ സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം. ചിക്ക്മംഗ്ലൂരു സ്വദേശിയുടെ ശബ്ദ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. പരിശോധന ഫലം ഉടൻ ലഭിക്കുമെന്നാണ് എസ്ഐടിയുടെ പ്രതീക്ഷ.
സിഡിയിലെ ശബ്ദവുമായി വോയ്‌സ് സാമ്പിളിന് സാമ്യമുണ്ടെന്ന് തെളിഞ്ഞാൽ ഇയാളെ അറസ്റ്റ് ചെയ്യാനാണ് സിഐടിയുടെ നീക്കം. വീഡിയോയിലെ പശ്ചാത്തല ശബ്ദം ചിക്കമംഗളൂരു സ്വദേശിയുടെതാണെന്ന് എസ്ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളുടെ ശബ്ദ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്.
ഇതേ കേസിൽ അറസ്റ്റിലായ നാല് പേർക്കും ഹിയറിംഗിന് ഹാജരാകാൻ വേണ്ടി എസ്ഐടി നോട്ടീസ് അയച്ചു.