ETV Bharat / bharat

കൊവിഡ് വ്യാപനം: അതിർത്തിയിൽ വ്യാപാരം പ്രതിസന്ധിയിൽ - lockdown

വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നാണ് വ്യാപാരികളുടെ പരാതി.

Second wave of COVID-19  COVID-19  COVId  കൊവിഡ് വ്യാപനം  അതിർത്തിയിൽ കയറ്റുമതി-ഇറക്കുമതി വ്യാപാരം പ്രതിസന്ധിയിൽ  കയറ്റുമതി-ഇറക്കുമതി വ്യാപാരം പ്രതിസന്ധിയിൽ  വ്യാപാരമേഖല പ്രതിസന്ധിയിൽ  കൊവിഡ്  കൊവിഡ് 19  മഹാദിപൂർ  Mahadipur border  മഹാദിപൂർ ഇന്‍റർനാഷണൽ ചെക്ക് പോസ്റ്റ്  പശ്ചിമബംഗാൾ  west bengal  lockdown  ലോക്ക്ഡൗൺ
കൊവിഡ് വ്യാപനം: അതിർത്തിയിൽ കയറ്റുമതി-ഇറക്കുമതി വ്യാപാരം പ്രതിസന്ധിയിൽ
author img

By

Published : Apr 28, 2021, 11:43 AM IST

കൊൽക്കത്ത: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്ചിമബംഗാൾ മാൾഡയിലെ മഹാദിപൂർ ഇന്‍റർനാഷണൽ ചെക്ക്പോസ്റ്റിലും (ഐസിപി) പശ്ചിമ ബംഗാളിലെ ലാൻഡ് പോർട്ട് അതിർത്തിയിലുമുള്ള ഇറക്കുമതി-കയറ്റുമതി വ്യാപാരം പ്രതിസന്ധിയിൽ. മഹാദിപൂർ ലാൻഡ് പോർട്ട് വഴിയാണ് ഇന്ത്യയിൽ നിന്നും ചോളം, അരി, സവാള, ചണം തുടങ്ങി നിരവധി വസ്‌തുക്കൾ കയറ്റുമതി ചെയ്യുന്നത്. വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണെന്നാണ് വ്യാപാരികളുടെ പരാതി. ബംഗ്ലാദേശ് സർക്കാർ പെട്ടെന്നുള്ള ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ ട്രക്കുകളും ബുദ്ധിമുട്ട് നേരിടുകയാണ്. ട്രക്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും നിലവിൽ പ്രാദേശിക ട്രക്കുകൾ മാത്രമാണ് വ്യാപാരത്തിനായി വിനിയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൂടുതൽ വായനയ്‌ക്ക്: പശ്ചിമ ബംഗാളിൽ സമ്പൂര്‍ണ ലോക്ക് ഡൗൺ; കൊൽക്കത്തയിൽ ചില പ്രദേശത്ത് ലോക്ക് ഡൗൺ ലംഘനം

അതേസമയം അതിർത്തിയിൽ ബിഎസ്എഫ് നിയന്ത്രണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിച്ചുവരുന്നു. ട്രക്കുകളിൽ അണുനശീകരണം നടത്താനും അതിർത്തിക്ക് ചുറ്റുമുള്ള സ്ഥലത്ത് മാസ്ക് ധരിക്കാനും സേന നിർബന്ധമാക്കി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ബുധനാഴ്‌ച 3.6 ലക്ഷം പുതിയ കൊവിഡ് കേസുകളും 3,300 മരണങ്ങളുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.