ETV Bharat / bharat

കർഷക പ്രതിഷേധം; സുപ്രീംകോടതിയില്‍ പ്രതീക്ഷയെന്ന് രാജ്‌കുമാർ ചഹാർ

author img

By

Published : Dec 17, 2020, 1:12 PM IST

ദേശീയ തലസ്ഥാനത്തെ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

SC has taken stand farmers protests right time  കർഷക പ്രതിഷേധം  സുപ്രീംകോടതി  ഉചിതമായ നിലപാട്  രാജ്‌കുമാർ ചഹാർ  കിസാൻ മോർച്ച പ്രസിഡൻ്റ് രാജ്‌കുമാർ ചഹാർ
കർഷക പ്രതിഷേധം; സുപ്രീംകോടതി ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് രാജ്‌കുമാർ ചഹാർ

ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ സുപ്രീംകോടതി ഉചിതമായ നിലപാട് സ്വീകരിക്കുമെന്ന് കിസാൻ മോർച്ച പ്രസിഡൻ്റ് രാജ്‌കുമാർ ചഹാർ. ചർച്ചയിലൂടെ കർഷകരുടെ പ്രതിഷേധത്തിന് കേന്ദ്രം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലസ്ഥാനത്തെ അതിർത്തിയിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള കർഷക യൂണിയനുകളുടെയും സർക്കാറിൻ്റെയും കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിൻ്റ വിശദീകരണവും തേടിയിരുന്നു.

അതേസമയം കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും കർഷകരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിന് സർക്കാർ എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.