ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഡയറക്‌ടറായി സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടുന്നത് ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികളുടെ വാദം ചൊവ്വാഴ്‌ച (02.08.2022) കേൾക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹർജികൾ ഫയൽ ചെയ്‌തത് യഥാക്രമം ലിസ്‌റ്റ് ചെയ്യാൻ കോടതി രജിസ്‌ട്രിയോട് ആവശ്യപ്പെട്ടു. താൻ കഴിഞ്ഞ വർഷം ഹർജി സമർപ്പിച്ചതാണെന്നും ആയതിനാൽ പ്രധാന ഹർജിക്കാരൻ ആരായിരിക്കും എന്ന ചോദ്യം അഭിഭാഷകനും ഹർജിക്കാരനുമായ എംഎൽ ശർമ ഉന്നയിച്ചു.
ഉത്തരവിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല, ടിഎംസി നേതാവ് മഹുവ മൊയ്‌ത്ര എന്നിവരാണ് മറ്റു ഹർജിക്കാർ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഡയറക്‌ടറായി സഞ്‌ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടുന്നതിനായി കേന്ദ്രം 2021 നവംബറിൽ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും മധ്യപ്രദേശ് മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയ താക്കൂർ നൽകിയ ഹർജിയിലും ആവശ്യപ്പെട്ടിരുന്നു.
വരീന്ദർ കുമാർ ശർമ, വരുൺ താക്കൂർ എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. കേന്ദ്രം കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്‍റിനും ഭാരവാഹികൾക്കുമാതിരെ എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികളെ ഉപയോഗിക്കുകയാണെന്നും തങ്ങളുടെ എതിരാളിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ പത്ത് വർഷമായി അന്വേഷണം നടത്തുന്നതെന്നും ഹർജിയിൽ പറഞ്ഞു. ഹർജി പ്രകാരം സഞ്‌ജയ് കുമാർ മിശ്രയ്‌ക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഡയറക്‌ടറായി കാലാവധി നീട്ടികൊണ്ടുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനം സുപ്രീം കോടതി ശരിവച്ചെങ്കിലും കാലാവധി കൂടുതൽ കൂട്ടി അനുവദിക്കില്ലെന്ന് 2021 സെപ്‌റ്റംബർ എട്ടിന് സുപ്രീം കോടതി പറയുകയായിരുന്നു.