ETV Bharat / bharat

പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

author img

By

Published : May 10, 2022, 2:27 PM IST

സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിച്ച ആദ്യ വ്യക്തിത്വമായാണ് ശര്‍മ അറിയപ്പെടുന്നത്

Santoor maestro Shiv Kumar Sharma passed away  Shiv Kumar Sharma  Santoor maestro Shiv Kumar Sharma  പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു  സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ  പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ
പ്രമുഖ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു

മുംബൈ : പ്രമുഖ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബാംഗങ്ങളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞരിൽ ഒരാളായ ശർമയെ വൃക്ക സംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.

പതിവായി അദ്ദേഹം ഡയാലിസിസിന് വിധേയമായിരുന്നുവെങ്കിലും സംഗീത പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു. അടുത്ത ആയാഴ്ച ഭോപ്പാലില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് അന്ത്യം. രാവിലെ 9 മണിയോടെയാണ് അദ്ദേഹത്തിന് കഠിനമായ ഹൃദയാഘാതമുണ്ടായതെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച ശിവകുമാര്‍ ശര്‍മ 1938ല്‍ ജമ്മുവിലാണ് ജനിച്ചത്.

ജമ്മു കശ്മിരീലെ നാടോടി സംഗീത ഉപകരണമായ സന്തൂറില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം അവതരിപ്പിച്ച ആദ്യ വ്യക്തിത്വമായാണ് കണക്കാക്കപ്പെടുന്നത്. പുല്ലാങ്കുഴല്‍ വിദഗ്‌ധന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുമായി ചേര്‍ന്ന് ഒട്ടേറെ സിനികള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

സില്‍സിലാ, ലാംഹെ, ചാന്ദ്‌നി തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. മകന്‍ രാഹുല്‍ ശര്‍മയും അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്. പണ്ഡിറ്റ് ശിവ കുമാറിന്‍റെ വിയോഗം ഒരു യുഗത്തിന്‍റെ അന്ത്യമാണെന്ന് സരോദ് വാദകൻ അംജദ് അലി ഖാൻ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ സംഭാവന സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.