ETV Bharat / bharat

ആര്‍ആര്‍ആര്‍ ഗാനം (നാട്ടു നാട്ടു) ഉള്‍പ്പടെ ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ 4 ഇന്ത്യന്‍ സിനിമകള്‍ - Oscar

മികച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വിഭാഗത്തില്‍ 'ലാസ്‌റ്റ് ഫിലിം ഷോ', മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം, മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ വിഭാഗത്തില്‍ 'ഓള്‍ ദേറ്റ് ബ്രീത്തസ്' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ 'ദി എലിഫന്‍റ് വിസ്‌പര്‍' എന്നിവയാണ് ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചത്.

Indian films in Oscar shortlist  RRR Natu Natu song in Oscar shortlist  Oscar shortlist  RRR Natu Natu song  ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ 4 ഇന്ത്യന്‍ സിനിമകള്‍  ഒസ്‌കര്‍ ചുരുക്ക പട്ടിക  ഒസ്‌കര്‍  ഒസ്‌കര്‍ പുരസ്‌കാരം  95ാമത് ഒസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടിക  സ്‌കര്‍ നോമിനേഷനില്‍ മത്സരിക്കുന്ന സിനിമ  ഒസ്‌കര്‍ അവാര്‍ഡുകള്‍  Oscar  Oscar awards
ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ 4 ഇന്ത്യന്‍ സിനിമകള്‍
author img

By

Published : Dec 22, 2022, 1:19 PM IST

ഒസ്‌കറില്‍ കരുത്ത് പ്രകടിപ്പിക്കാനുള്ള ആദ്യ ചുവടുവയ്‌പ്പു നടത്തി നാല് ഇന്ത്യന്‍ സിനിമകള്‍. 95ാമത് ഒസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളാണ് ഇക്കുറി മത്സരിക്കുക. ഒസ്‌കര്‍ നോമിനേഷനില്‍ മത്സരിക്കുന്ന സിനിമകളുടെ ചുരുക്കപ്പട്ടിക അടുത്തിടെ അക്കാദമി പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 10 വിഭാഗങ്ങളുള്ള പട്ടികയില്‍ നാല് വിഭാഗങ്ങളിലായാണ് ഇന്ത്യന്‍ സിനിമകള്‍ സ്ഥാനം ഉറപ്പിച്ചത്. മികച്ച അന്താരാഷ്‌ട്ര ചലച്ചിത്ര വിഭാഗത്തില്‍ 'ലാസ്‌റ്റ് ഫിലിം ഷോ', മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം, മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ വിഭാഗത്തില്‍ 'ഓള്‍ ദേറ്റ് ബ്രീത്തസ്' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ 'ദി എലിഫന്‍റ് വിസ്‌പര്‍' എന്നിവയാണ് ഒസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇടംപിടിച്ചത്.

ജനുവരി 12 മുതല്‍ 17 വരെയാണ് ഒസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്നും സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്. വോട്ടെടുപ്പിന്‍റെ അടിസ്ഥാനത്തില്‍ ജനുവരി 24നാണ് ഒസ്‌കര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12ന് വിജയികള്‍ക്ക് ഒസ്‌കര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Also Read: എസ് എസ് രാജമൗലിക്ക് ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ്‌ സര്‍ക്കിള്‍ പുരസ്‌കാരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.