ന്യൂഡൽഹി: കൊവിഡ് രോഗികളിൽ ഫലപ്രാപ്തി ഉണ്ടെന്ന തെളിവുകളില്ലാത്തതിനാൽ റെംഡിസിവിർ ഉടൻതന്നെ കൊവിഡ് പ്രതിരോധ ചികിത്സയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് ഗംഗാ റാം ആശുപത്രി ചെയർപേഴ്‌സൺ ഡോ. ഡി.എസ് സന. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) ഉപദേശപ്രകാരം കൊവിഡ് ചികിത്സാ പ്രോട്ടോക്കോളുകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയതിന് ശേഷമാണ് റെംഡിസിവിറും ഒഴിവാക്കാന്‍ തീരുമാനിക്കുന്നത് .
പ്ലാസ്‌മ തെറാപ്പി മുമ്പ് രോഗം ബാധിച്ച ഒരാളിൽ നിന്ന് ആന്‍റിബോഡി സ്വീകരിച്ച് പുതിയ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ്. ഈ ആന്‍റിബോഡിക്ക് വൈറസുമായി പോരാടാനാകും.കൊറോണ വൈറസ് ബാധ ഉണ്ടാകുമ്പോൾ തന്നെ സ്വാഭാവികമായി ആന്‍റിബോഡികൾ രൂപം കൊള്ളുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പ്ലാസ്‌മ തെറാപ്പിയിലൂടെ രോഗികളുടെ അവസ്ഥയിൽ പ്രത്യേക മാറ്റങ്ങളൊന്നും കാണുന്നില്ല. കൂടാതെ ഇത് എളുപ്പത്തിൽ ലഭ്യമല്ലാത്തതിനാലും ഈ ചികിത്സാ രീതി നിർത്തലാക്കിയെന്നും റാണ പറഞ്ഞു. റെംഡിസിവിർ മരുന്ന് ഫലപ്രധമാണെന്ന തെളിവുകളില്ലാത്ത സാഹചര്യത്തിൽ വൈകാതെ ഇവയുടെ ഉപയോഗവും നിർത്തലാക്കിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: പ്ലാസ്‌മ തെറാപ്പി ഒഴിവാക്കിയ തീരുമാനം സ്വാഗതം ചെയ്‌ത് ആരോഗ്യ വിദഗ്‌ധര്‍