ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മുന്‍ ഭാര്യ റിഹാം ഖാന്‍റെ കാറിന് നേരെ അഞ്ജാതര്‍ വെടിയുതിര്‍ത്തെന്ന് പരാതി. റിഹാം ഖാന്‍ തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിക്കുന്നത്. പരാതിയില്‍ പെട്ടെന്നുള്ള നടപടി പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും താന്‍ എഫ്ഐആറിന്‍റെ പകര്‍പ്പിനു വേണ്ടി കാത്തിരിക്കുകയാണെന്നും റിഹാം ഖാന്‍ ട്വീറ്റു ചെയ്‌തു.
-
On the way back from my nephew’s marriage my car just got fired at & two men on a motorbike held vehicle at gunpoint!! I had just changed vehicles.
— Reham Khan (@RehamKhan1) January 2, 2022 " class="align-text-top noRightClick twitterSection" data="
My PS & driver were in the car. This is Imran Khan’s New Pakistan? Welcome to the state of cowards, thugs & the greedy!!
">On the way back from my nephew’s marriage my car just got fired at & two men on a motorbike held vehicle at gunpoint!! I had just changed vehicles.
— Reham Khan (@RehamKhan1) January 2, 2022
My PS & driver were in the car. This is Imran Khan’s New Pakistan? Welcome to the state of cowards, thugs & the greedy!!On the way back from my nephew’s marriage my car just got fired at & two men on a motorbike held vehicle at gunpoint!! I had just changed vehicles.
— Reham Khan (@RehamKhan1) January 2, 2022
My PS & driver were in the car. This is Imran Khan’s New Pakistan? Welcome to the state of cowards, thugs & the greedy!!
ബൈക്കില്‍ വന്ന രണ്ട് അഞ്ജാതര്‍ വെടിവെപ്പ് നടത്തുമ്പോള്‍ താന്‍ മറ്റൊരു കാറിലായിരുന്നു. തന്‍റെ സെക്രട്ടറിയും ഡ്രൈവറുമാണ് വെടിവെപ്പ് നടന്ന കാറിലുണ്ടായിരുന്നതെന്നും റിഹാം ഖാന്‍ പറഞ്ഞു. തനിക്ക് മരണത്തെ ഭയമില്ലെങ്കിലും തന്‍റെ കൂടെയുള്ളവരുടെ സുരക്ഷയില്‍ അതിയായ ആശങ്കയുണ്ടെന്ന്ും അവര്‍ പറഞ്ഞു.
" ഇതാണോ ഇമ്രാന്‍ഖാന്‍റെ പുതിയ പാകിസ്ഥാന്‍? ഭീരുക്കളുടേയും ഗുണ്ടകളുടേയും അത്യാഗ്രഹികളുടേയും നാട്ടിലേക്ക് സ്വാഗതം", സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് റിഹാം ഖാന്‍ ട്വീറ്റ് ചെയ്‌തു.
ഇന്നലെ രാത്രി തന്‍റെ മരുമകന്‍റെ കല്യാണ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് വെടിവെപ്പുണ്ടായതെന്ന് റിഹാം ഖാന്‍ പറഞ്ഞു. 2014ലാണ് റിഹാം ഖന്‍ ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുന്നത്. 2015 ഒക്ടോബര്‍ 30നാണ് ഇരുവരും വിവാഹ മോചനം നേടുന്നത്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന സാമൂഹിക പ്രവര്‍ത്തകയാണ് റിഹാം ഖാന്‍.
ALSO READ: ഐഎസില്‍ ചേര്‍ന്ന മലയാളി യുവതിയെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കി