ETV Bharat / bharat

യുദ്ധകാല ചരിത്ര ശേഖരം; നയത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിങ് - അസം റൈഫിൾസ്

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവ തങ്ങളുടെ യുദ്ധ ഡയറികൾ, നടപടി കത്തുകൾ, പ്രവർത്തന റെക്കോർഡ് പുസ്തകങ്ങൾ എന്നിവയുടെ രേഖകൾ ചരിത്ര വിഭാഗത്തിലേക്ക് മാറ്റുമെന്ന് നയം വ്യക്തമാക്കുന്നു.

Rajnath Singh  Defence Ministry  Defence Minister  war histories  operational record books  Ministry of Defence  Public Record Act  Integrated Defence Staff  Assam Rifles  Indian Coast Guard  യുദ്ധകാല ചരിത്ര ശേഖരം; നയത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിങ്  രാജ്‌നാഥ് സിങ്  പ്രതിരോധ മന്ത്രാലയം  അസം റൈഫിൾസ്  യുദ്ധകാല ചരിത്ര ശേഖരം
യുദ്ധകാല ചരിത്ര ശേഖരം; നയത്തിന് അംഗീകാരം നൽകി രാജ്‌നാഥ് സിങ്
author img

By

Published : Jun 12, 2021, 1:17 PM IST

ന്യൂഡൽഹി: രാജ്യത്തിന്‍റെ യുദ്ധകാല പ്രവർത്തനങ്ങളുടെ ചരിത്രം ശേഖരിക്കൽ, തരംതിരിക്കൽ, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവ തങ്ങളുടെ യുദ്ധ ഡയറികൾ, നടപടി കത്തുകൾ, പ്രവർത്തന റെക്കോർഡ് പുസ്തകങ്ങൾ എന്നിവയുടെ രേഖകൾ ചരിത്ര വിഭാഗത്തിലേക്ക് മാറ്റുമെന്ന് നയം വ്യക്തമാക്കുന്നു.

കാലാകാലങ്ങളിൽ ഭേദഗതി വരുത്തിയ പബ്ലിക് റെക്കോർഡ് ആക്റ്റ് 1993, പബ്ലിക് റെക്കോർഡ് റൂൾസ് 1997 എന്നിവ പ്രകാരം രേഖകൾ തരംതിരിക്കാനുള്ള ചുമതല മന്ത്രാലയത്തിന് കീഴിലുള്ള ഓരോ വിഭാഗങ്ങളിലും നിക്ഷിപ്തമാണ്. 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള റെക്കോർഡുകൾ ആർക്കൈവൽ വിദഗ്ധർ വിലയിരുത്തുകയും യുദ്ധകാല പ്രവർത്തന ചരിത്രങ്ങൾ സമാഹരിച്ചുകഴിഞ്ഞാൽ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും ചെയ്യും.

യുദ്ധകാല പ്രവർത്തന ചരിത്രങ്ങളുടെ സമാഹാരം, അംഗീകാരം, പ്രസിദ്ധീകരണം എന്നിവ നടത്തുമ്പോൾ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിൽ ചരിത്ര വിഭാഗത്തിനാവും ചുമതല.ഇതിനായി ജോയിന്റ് സെക്രട്ടറി, എം‌ഒ‌ഡി എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കും.രണ്ട് വർഷത്തിനുള്ളിൽ കമ്മിറ്റി രൂപീകരിക്കണം.

Also read: ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം 356 കടന്നു

കൂടാതെ രേഖകളുടെ ശേഖരണവും സമാഹാരവും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. യുദ്ധകാലചരിത്രങ്ങളുടെ സമയോചിതമായ പ്രസിദ്ധീകരണം ജനങ്ങൾക്ക് സംഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരണം നല്‍കും. ഗവേഷണങ്ങൾക്കും ഇത് ഉപകരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.