ജയ്‌പൂര്‍: രാജസ്ഥാനില്‍ അധികാരം ഉറപ്പിച്ച ബിജെപിയുടെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ചർച്ചകൾ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായില്ലെങ്കിലും 200 അംഗ സഭയില്‍ 111 സീറ്റുകളിലും ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. (Assembly Election 2023 ).
മൂന്ന് പേരുകളാണ് നിലവില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിലുള്ളത്. മഹന്ത് ബാബ ബാലക്‌നാഥ്, വസുന്ധര രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത് എന്നിവരില്‍ ഒരാളാകും മുഖ്യമന്ത്രിയെന്നാണ് ബിജെപി കേന്ദ്രങ്ങൾ നല്‍കുന്ന വിവരം.(Baba Balaknath).
തിജാര മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി മഹന്ത് ബാബ ബാലക്‌നാഥിന് നിലവില്‍ 11,000 വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. കോണ്‍ഗ്രസിന്‍റെ ജിതേന്ദ്ര സിങ്ങാണ് ബാലക്‌നാഥിന്‍റെ എതിരാളി. കനത്ത മത്സരം നടന്ന തിജാരയില്‍ 86.11 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 4.03 ശതമാനം കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത് (Vasundhara Raje And Gajendra Singh Shekhawat).
വസുന്ധര രാജെ സിന്ധ്യ: 70കാരിയായ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ് വസുന്ധര രാജെ സിന്ധ്യ. രണ്ട് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച സിന്ധ്യ 1985ലാണ് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 1989ല്‍ ജലവാര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും രാജെ തെരഞ്ഞെടുക്കപ്പെട്ടു. യുവമോര്‍ച്ച വൈസ് പ്രസിഡന്‍റ്, ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങളും വസുന്ധര രാജെ സിന്ധ്യ വഹിച്ചിട്ടുണ്ട് (Assembly Polls In Rajasthan).
കേന്ദ്ര മന്ത്രിയായ ഗജേന്ദ്ര സിങ് ഷെഖാവത്താണ് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ്. ജോധ്പൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഗജേന്ദ്ര സിങ് ഷെഖാവത്ത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള ഏതാനും നേതാക്കള്‍ മഹന്ത് ബാബ ബാലക്‌നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്നാണ് ലഭിക്കുന്ന സൂചന.