ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 5.24നാണ് സംഭവം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ബിക്കാനീറില്‍ നിന്നും 343 കിലോമീറ്റര്‍ അകലത്തില്‍ വരെ ഭൂചലനം പ്രകമ്പനം സൃഷ്ടിച്ചു. റിക്ടർ സ്കെയിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മേഘാലയിലും ഉണ്ടായതായി സീസ്മോളജി സെന്റര്‍ അറിയിച്ചിരുന്നു. കൂടാതെ റിക്ടർ സ്കെയിൽ 3.6 രേഖപ്പെടുത്തി ലഡാക്കിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.
Also Read: കല്യാൺ സിങ്ങിന്റെ ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ