ETV Bharat / bharat

'കൈ'വിടില്ല അമേഠി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കുമെന്ന് അറിയിച്ച് അജയ്‌ റായ് - നെഹ്‌റു

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ജനവിധി തേടുമെന്നറിയിച്ച് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ അജയ്‌ റായ്, പ്രതികരണം രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ഉത്തര്‍ പ്രദേശിലേക്ക് അടുക്കാനിരിക്കെ

Rahul Gandhi  Lok Sabha  Amethi  Congress leader  Ajay Rai  അമേഠി  കൈ  ലോക്‌സഭ തെരഞ്ഞെടുപ്പില്‍  ലോക്‌സഭ  രാഹുല്‍ ഗാന്ധി  അജയ്‌ റായ്  അധ്യക്ഷന്‍  ഉത്തര്‍പ്രദേശ്  ഭാരത് ജോഡോ  യാത്ര  നെഹ്‌റു  ഗാന്ധി
രാഹുല്‍ ഗാന്ധി അമേഠിയെ പ്രതിനിധീകരിക്കുമെന്നറിയിച്ച് അജയ്‌ റായ്
author img

By

Published : Dec 14, 2022, 7:28 PM IST

അമേഠി (ഉത്തര്‍ പ്രദേശ്): വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ജനവിധി തേടുമെന്നറിയിച്ച് കോണ്‍ഗ്രസ് നേതാവ് അജയ് റായ്. അമേഠിയുമായി നെഹ്‌റു ഗാന്ധി കുടുംബത്തിന് വളരെക്കാലത്തെ ബന്ധമാണുള്ളതെന്നും അത് ആരെക്കൊണ്ടും ദുര്‍ബലപ്പെടുത്താനാവില്ലെന്നും സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ അജയ് റായ് പറഞ്ഞു. അമേഠിയിലെ ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ എംപിയായി തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും റായ് പ്രതികരിച്ചു.

നെഹ്‌റു കുടുംബത്തിന്‍റെ അമേഠി: അതേസമയം രാഹുല്‍ ഗാന്ധി അമേഠിയിലെ ലോക്‌സഭ സീറ്റില്‍ മത്സരിക്കുന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഇതേവരെ ഔദ്യോഗികമായി ഒന്നും തന്നെ അറിയിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന നേതാവിന്‍റെ പരാമര്‍ശം. രാഹുലിന്‍റെ മാതാപിതാക്കളായ രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പം നിന്ന പാരമ്പര്യമാണ് അമേഠിക്കുള്ളത്. തുടര്‍ന്ന് മൂന്ന് തവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ച രാഹുലിന് 2019 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലാണ് അമേഠിയില്‍ അടിതെറ്റുന്നത്.

കേന്ദ്രമന്ത്രിയായ സ്‌മൃതി ഇറാനിയോട് മത്സരിച്ച് തോറ്റ അദ്ദേഹം നിലവില്‍ കേരളത്തിലെ വയനാട് നിന്നുള്ള എംപിയാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലൂടെ പുരോഗമിക്കുകയാണെന്നും ജനുവരി മൂന്നിനോ നാലിനോ ആയി യാത്ര ഉത്തര്‍ പ്രദേശിലേക്ക് കടക്കുമെന്നും 2014 ലെയും 2019 ലെയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തോല്‍വി ഏറ്റുവാങ്ങിയ നേതാവ് കൂടിയായ അജയ് റായ് പറഞ്ഞു.

മറ്റൊരു 'സൈഡ് ഷോ': രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് മുമ്പ് അതേ മാതൃകയില്‍ യുപി കോണ്‍ഗ്രസ് പ്രാദേശിക യാത്രകള്‍ ആരംഭിച്ചുവെന്നും ഇതിനായി സംസ്ഥാനത്തെ ആറ് മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും ഒരു പ്രസിഡന്‍റിനെ നിയമിച്ചിട്ടുണ്ടെന്നും അജയ് റായ് പറഞ്ഞു. ഡിസംബർ 11 ന് പ്രയാഗ്‌രാജിൽ നിന്ന് ആരംഭിച്ച മേഖല യാത്ര കോശാമ്പി, പ്രതാപ്‌ഗഡ് മാര്‍ഗം ഇന്ന് അമേഠിയിലെത്തി.

അമേഠി ജില്ലയിൽ ലോഡി ബാബ, ഖാസി പട്ടി മേഖലകളിലൂടെ കടന്നുപോയ യാത്ര ഏതാണ്ട് 25 കിലോമീറ്റർ ദൂരം പിന്നിട്ടുവെന്നും റായ് പറഞ്ഞു. ജില്ല കോൺഗ്രസ് അധ്യക്ഷൻ പ്രദീപ് സിംഗാളിനെ കൂടാതെ മുൻ എംഎൽസി ദീപക് സിങ് ഉൾപ്പെടെയുള്ളവർ യാത്രയുടെ ഭാഗമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേഠിക്ക് ശേഷം സുൽത്താൻപൂരിലെത്തി ജൗൻപൂർ, മിർസാപൂർ, ചന്ദൗലി, ഭദോഹി, സോൻഭദ്ര എന്നിവിടങ്ങളിലൂടെ കടന്ന് ഡിസംബര്‍ 22 ന് വാരണാസിയില്‍ അവസാനിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.