ETV Bharat / bharat

ഏപ്രിൽ 22 നകം ഔദ്യോഗിക വസതി ഒഴിയണം, പാർലമെന്‍റ് അയോഗ്യതയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിക്ക് നോട്ടീസ് - national news

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയ്‌ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനാൽ ഔദ്യോഗിക വസതി ഒരുമാസത്തിനുള്ളിൽ ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നൽകി

ലോക്‌സഭ ഹൗസിങ് കമ്മിറ്റി  രാഹുൽ ഗാന്ധി  പാർലമെന്‍റ് അയോഗ്യത  ഔദ്യോഗിക വസതി ഒഴിയാൻ രാഹുൽ ഗാന്ധി  തുഗ്ലക്ക് ലെയ്‌ൻ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  Rahul Gandhi  Rahul Gandhi asked to vacate official bungalow  Tughlaq Lane  Housing Committee of the Lok Sabha  national news  maalyalam news
രാഹുൽ ഗാന്ധിയ്‌ക്ക് നോട്ടീസ്
author img

By

Published : Mar 27, 2023, 8:19 PM IST

ന്യൂഡൽഹി: ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ സാഹചര്യത്തിൽ ഔദ്യോഗിക വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ ഹൗസിങ് കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു. രാഹുൽ ഗാന്ധിയോട് തുഗ്ലക്ക് ലെയ്‌ൻ, 12 ൽ നിന്ന് ഏപ്രിൽ 22 നകം ഒഴിയാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ' മോദി ' പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഔദ്യോഗിക മന്ദിരം ഒഴിയാൻ രാഹുലിന് നോട്ടീസ് അയച്ചിട്ടുള്ളത്.

മാർച്ച് 23 നാണ് ഗുജറാത്തിലെ സൂറത്ത് കോടതി അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് വയനാട് എം പി ആയിരുന്ന രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. അയോഗ്യനാക്കപ്പെട്ട ലോക്‌സഭാംഗം അംഗത്വം നഷ്‌ടപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന് അയച്ചിട്ടുള്ള നോട്ടീസ്.

ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമോ? അതേസമയം കൂടുതൽ കാലതാമസം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയ്‌ക്ക് ഹൗസിങ് കമ്മിറ്റിക്ക് കത്ത് നൽകാവുന്നതാണെന്നും അത് പിന്നീട് പാനൽ പരിഗണിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പാർലമെന്‍റ് അംഗമെന്ന നിലയിൽ രാഹുൽ ഗാന്ധിയ്‌ക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഡയറക്‌ടറേറ്റ് ഓഫ് എസ്റ്റേറ്റ്, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ലോക്‌സഭ സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പരിഗണനയിൽ വച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. വിഷയത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷം വിഷയത്തെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടുമെന്ന് കേന്ദ്രത്തെ വെല്ലുവിളിച്ചിട്ടുണ്ട്.

also read: അദാനിയും രാഹുലിന്‍റെ അയോഗ്യതയും: പാർലമെന്‍റില്‍ അടങ്ങാത്ത പ്രതിഷേധം, മിനിറ്റുകൾക്കുള്ളിൽ രാജ്യസഭ പിരിഞ്ഞു

കേസിനാസ്‌പദമായ സംഭവം: 2019 ഏപ്രിലിലാണ് കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയ്‌ക്കിടെ മോദി സമുദായപ്പേരുമായി ബന്ധപ്പെട്ട വിവാദ പ്രസ്‌താവന നടത്തിയത്. ഈ വിഷയത്തിലാണ് നാല് വർഷത്തിന് ശേഷം പ്രതിപക്ഷത്തിന് തിരിച്ചടിയായ കോടതി വിധി വന്നിരിക്കുന്നത്. അതേസമയം കോടതി രാഹുലിന്‍റെ ജാമ്യം അംഗീകരിക്കുകയും മേൽ കോടതികളെ സമീപിക്കാൻ 30 ദിവസത്തേയ്‌ക്ക് ശിക്ഷ സ്റ്റേ ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

അലയടിച്ച് പ്രതിപക്ഷ പ്രതിഷേധം: രാഹുലിനെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് പാർലമെന്‍റിൽ വലിയ പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്ന് ഇരുസഭകളും ഇന്ന് രാവിലെ നിർത്തിവച്ചിരുന്നു. കറുത്ത വസ്‌ത്രത്തിൽ പ്ലക്കാർഡുകളുമായി വന്ന പ്രതിപക്ഷ എംപിമാർ സഭയിൽ സെക്രട്ടേറിയറ്റ് പ്രസ്‌താവനയുടെ കോപ്പി ചീന്തിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നു. അതിനിടെ അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. 'മോദാനി' എന്ന പരാമർശത്തോടെയായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

also read: 'ജനങ്ങളുടെ പണം അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത് എന്തിന്?'; 'മോദാനി' പരാമർശവുമായി രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.