അഹമ്മദാബാദ്: എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി ഇഫ്‌താറിനു പങ്കെടുക്കാനെത്തിയപ്പോള്‍ കരിങ്കൊടി കാട്ടി ജനങ്ങളുടെ പ്രതിഷേധം. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള എ ഐ എം എം സംസ്ഥാന ഘടകത്തിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താനായാണ് ഉവൈസി നഗരത്തിലെത്തിയത്. ഇദ്ദേഹത്തിനെതിരെ പ്രതിഷേധങ്ങളുമായി മക്തംപുരിയിലും ജുഹാപുരയിലും ജനങ്ങളും കരിങ്കൊടികളുമായെത്തിയിരുന്നു.
പ്രതിഷേധിച്ചെത്തിയ ഇവര്‍ ഉവൈസിയോട് തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർ വഴി തടയുന്നതിനിടെ ഉവൈസി കാറിനുള്ളിൽ ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
also read: യുപി തെരഞ്ഞെടുപ്പ്; ജനവിധി മാനിക്കുന്നുവെന്ന് അസദുദ്ദീൻ ഉവൈസി