ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വർദ്ര രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിലെത്തി. ഭരണകക്ഷിയായ ഭാരതീയ ജനതാപാർട്ടിക്കെതിരെ (ബിജെപി) കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം മത്സരിക്കാനിരിക്കെ തിങ്കളാഴ്‌ച മുതൽ രണ്ട് ദിവസത്തേക്ക് പ്രിയങ്ക അസമിൽ പ്രചരണം നടത്തും.
ആദ്യ ദിവസം ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച ശേഷം ഒരു സാംസ്‌കാരിക പരിപാടിയിലും പങ്കെടുക്കുത്തിരുന്നു . വരും ദിവസങ്ങളിൽ നോർത്ത് ലഖിംപൂർ ജില്ലയിലെ സൊനാരി ഗാവോൺ പഞ്ചായത്ത് സന്ദർശിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ലഖിംപൂരിലെ തൊഴിലില്ലാത്ത യുവാക്കൾക്കായി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രചരണവും നടത്തും.