ETV Bharat / bharat

ഓക്‌സിജൻ പ്രതിസന്ധി: വിമർശനവുമായി പ്രിയങ്ക ഗാന്ധി വാദ്ര - ഓക്‌സിജൻ പ്രതിസന്ധി

2020 ൽ കേന്ദ്രം ഓക്‌സിജൻ കയറ്റുമതി 700 ശതമാനം വർധിപ്പിച്ചു. അതാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഓക്‌സിജൻ പ്രതിസന്ധിക്ക് കാരണമായതെന്ന് പ്രിയങ്കാ ഗാന്ധി വാദ്ര.

Priyanka alleges govt increased export of oxygen  Priyanka on increased export of oxygen  Priyanka Gandhi Vadra attacks centre  Priyanka Gandhi Vadra attacks modi  Priyanka Gandhi Vadra on oxygen export  oxygen export  ഓക്‌സിജൻ പ്രതിസന്ധി  കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
ഓക്‌സിജൻ പ്രതിസന്ധി: വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി
author img

By

Published : May 29, 2021, 4:43 PM IST

ന്യൂഡൽഹി: രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 2020ൽ ഓക്‌സിജൻ കയറ്റുമതി 700 ശതമാനം വർധിപ്പിച്ചു. അതാണ് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ഓക്‌സിജൻ പ്രതിസന്ധിക്ക് കാരണം. മിക്കവാറും എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഓക്‌സിജൻ്റെ കുറവ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയെന്നും ഫേസ്ബുക്ക് പേജിലൂടെ പ്രിയങ്ക വിമർശിച്ചു.

Read more: ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കാൻ ഓക്സിജൻ ഓൺ വീൽസ് പദ്ധതിയുമായി മഹീന്ദ്ര ഗ്രൂപ്പ്

പലരും ശ്വാസം മുട്ടിച്ച് മരിച്ചത് മറ്റുള്ളവർക്ക് നിസഹായതയോടെ നോക്കിനിൽക്കേണ്ടിവന്നു. ഓക്‌സിജൻ്റെ അഭാവത്തിന് ആരാണ് ഉത്തരവാദികൾ? 1950 കളിലും 60 കളിലും ഉരുക്ക് വ്യവസായത്തിൻ്റെ ഭാഗമായി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സർക്കാർ ഇന്ത്യയിൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന വ്യവസായത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രതിദിനം 7,500 മെട്രിക് ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ ഇന്ത്യയെ പ്രാപ്‌തമാക്കിയിരുന്നു എന്നും പ്രിയങ്ക ഫേസ്ബുക്കിൽ വിമർശിച്ചു.

2020ൽ മോദി സർക്കാർ ഓക്‌സിജൻ കയറ്റുമതി 700 ശതമാനം വർധിപ്പിച്ചു. ഈ വിതരണത്തിൻ്റെ ഭൂരിഭാഗവും ബംഗ്ലാദേശിലേക്കാണ് പോയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഇന്ത്യയിലെ ആശുപത്രികളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ മോദി സർക്കാർ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പ്രിയങ്ക ആരോപിച്ചു. ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന 150 പ്ലാൻ്റുകൾ 2020ൽ സ്ഥാപിക്കാൻ സർക്കാർ ടെൻഡർ നൽകിയിരുന്നു. എന്നാൽ അവയിൽ മിക്കതും പ്രവർത്തനക്ഷമമല്ല. വാസ്‌തവത്തിൽ കേന്ദ്ര സർക്കാർ അനാവശ്യമായി ഓക്‌സിജൻ വിതരണം രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്‌തത്. ഇന്ത്യൻ ജനത ശ്വാസം മുട്ടി മരിച്ചത് സർക്കാരിൻ്റെ കഴിവില്ലായ്‌മകൊണ്ടാണെന്നും പ്രിയങ്ക വിമർശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.