ദുംക/ ജാർഖണ്ഡ്: സ്‌കൂൾ സമയത്ത് മദ്യപിച്ച് അബോധാവസ്ഥയില്‍ എത്തിയ പ്രിൻസിപ്പാളിന്‍റെ വീഡിയോ വൈറലാകുന്നു. ജാർഖണ്ഡിലെ ദുംക ജില്ലയിലെ ദർബാർപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ പ്രിൻസിപ്പലായ ആൻഡ്രിയാസ് മറാണ്ടിയാണ് മദ്യപിച്ച് ലക്കുകെട്ട് സ്‌കൂളിലെത്തിയത്. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം.
സംഭവം അറിഞ്ഞ് സ്‌കൂളിൽ എത്തിയ പ്രദേശവാസികളാണ് അധ്യാപകന്‍റെ വീഡിയോ പകർത്തിയത്. ഗ്രാമവാസികളായ സ്‌ത്രീകൾ പ്രിൻസിപ്പാളിനെ രൂക്ഷമായി ശാസിക്കുന്നതും, സ്വബോധമില്ലാതെ ആൻഡ്രിയാസ് തറയിൽ കിടന്ന് ഉരുളുന്നതും വീഡിയോയിൽ ദൃശ്യമാണ്.
അതേസമയം വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബ്ലോക്ക് വിദ്യാഭ്യാസ വിപുലീകരണ ഓഫീസർ അമിതാഭ് ഝാ പറഞ്ഞു.