ETV Bharat / bharat

ജനങ്ങൾ നല്ല ഭരണത്തിന് പിന്നിൽ ഉറച്ചുനിൽക്കുന്നു; അത്യുജ്ജ്വല വിജയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം

PM Modi thanked for the election results ബിജെപിയെ അധികാരത്തിലെത്തിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്‌ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. തെക്കൻ സംസ്ഥാനത്തുള്ള പിന്തുണയ്‌ക്കും തെലങ്കാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Prime Minister Narendra Modi thanked  Prime Minister  Narendra Modi  Assembly election results 2023  PM Modi  PM Modi thanked for the Assembly election results  നരേന്ദ്ര മോദി  പ്രധാനമന്ത്രി  BJP  നിയമസഭ തെരഞ്ഞെടുപ്പ്‌  ഭാരതീയ ജനതാ പാർട്ടി  Bharatiya Janata Party  BJP4India
PM Modi thanked for the election results
author img

By ETV Bharat Kerala Team

Published : Dec 3, 2023, 8:40 PM IST

Updated : Dec 3, 2023, 9:36 PM IST

ഹൈദരാബാദ്: ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിലെത്തിച്ചതിന് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi thanked for the Assembly election results). ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ (Bharatiya Janata Party) ജനങ്ങൾക്ക് എക്‌സിലൂടെ നന്ദി രേഖപ്പെടുത്തി നരേന്ദ്ര മോദി (Narendra Modi). ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ജനങ്ങൾ രാഷ്‌ട്രീയത്തിനൊപ്പവും വികസനത്തിനൊപ്പവും ഉറച്ചുനിൽക്കുന്നുവെന്നാണെന്നും അദ്ദേഹം കുറിച്ചു (Assembly election results 2023).

  • We bow to the Janta Janardan.

    The results in Chhattisgarh, Madhya Pradesh and Rajasthan indicate that the people of India are firmly with politics of good governance and development, which the @BJP4India stands for.

    I thank the people of these states for their unwavering…

    — Narendra Modi (@narendramodi) December 3, 2023 " class="align-text-top noRightClick twitterSection" data=" ">

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തപ്പോൾ മധ്യപ്രദേശിൽ ബിജെപി അധികാരം നിലനിർത്തി. ന്യൂഡൽഹിയിലെ ബിജെപി പാർട്ടി ഓഫീസിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്‌ മുന്‍പ്‌ സാധാരണക്കാര്‍ക്ക്‌ എക്‌സിലൂടെ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്‌ മോദി.

"ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ബിജെപി നിലകൊള്ളുന്ന സദ്ഭരണത്തിന്‍റെയും വികസനത്തിന്‍റെയും രാഷ്‌ട്രീയത്തിനൊപ്പം ഇന്ത്യയിലെ ജനങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണ്," പ്രധാനമന്ത്രി കുറിച്ചു. കഠിനാധ്വാനത്തിന് ബിജെപി പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

"ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയുന്നു, അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അക്ഷീണം പ്രവർത്തിക്കുമെന്ന് അവർക്ക് ഉറപ്പുനൽകുന്നു. കഠിനാധ്വാനികളായ പാർട്ടി പ്രവർത്തകർക്ക് പ്രത്യേക നന്ദി. അവരോരോരുത്തരും മാതൃകാപരമാണ്! അവർ എല്ലാവര്‍ക്കുമായി പ്രവർത്തിക്കുകയും നമ്മുടെ വികസനം ഉയർത്തിക്കാട്ടുകയും ചെയ്‌തു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

  • My dear sisters and brothers of Telangana,

    Thank you for your support to the @BJP4India. Over the last few years, this support has only been increasing and this trend will continue in the times to come.

    Our bond with Telangana is unbreakable and we will keep working for the…

ഭാരത് രാഷ്‌ട്ര സമിതിയിൽ നിന്ന് (Bharat Rashtra Samithi-BRS) കോൺഗ്രസ് അധികാരം പിടിച്ചെടുത്ത തെലങ്കാനയിൽ ബിജെപി ഒമ്പത് സീറ്റുകളിൽ ലീഡ് ചെയ്‌ത്‌ മൂന്നാം സ്ഥാനത്താണ്.

"തെലങ്കാനയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, ബിജെപിയ്‌ക്കുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഈ പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള ഞങ്ങളുടെ ബന്ധം അഭേദ്യമാണ്, ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഓരോ ബിജെപി പ്രവർത്തകരുടെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു എക്‌സിലെ മറ്റൊരു പോസ്റ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞു.

വിധി അംഗീകരിച്ച്‌ രാഹുൽ ഗാന്ധി: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ പരാജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി വിനീതമായി അംഗീകരിക്കുന്നെന്ന് രാഹുൽ പറഞ്ഞു. പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും രാഹുൽ ഗാന്ധി തൻ്റെ എക്‌സ് പേജിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിലൂടെ അറിയിച്ചു.

"ഞങ്ങൾ മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടം തുടരും. തെലങ്കാനയിലെ ജനങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. 'പ്രജാലു തെലങ്കാന' ആക്കുമെന്ന വാഗ്‌ദാനം ഞങ്ങൾ തീർച്ചയായും നിറവേറ്റും. കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എല്ലാ പ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി." രാഹുൽ എക്‌സിൽ കുറിച്ചു.

ALSO READ: ജനവിധി അംഗീകരിക്കുന്നെന്ന് രാഹുൽ; ജനങ്ങൾ പ്രതിപക്ഷത്തിന്‍റെ റോൾ നൽകിയെന്ന് പ്രിയങ്ക

Last Updated : Dec 3, 2023, 9:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.