ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു. വിവിധ നഗരങ്ങളിൽ പെട്രോളിന് 30 പൈസയും ഡീസലിന് 25 പൈസയുമാണ് ഉയർന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 87.60 രൂപയും ഡീസലിന് 77.73 രൂപയുമാണ് നിലവിലെ വില.
മുംബൈയിലെ പെട്രോൾ വില 100 രൂപയോട് അടുക്കുന്നു. പെട്രോള്‍ ലിറ്ററിന് 94.12 രൂപയും ഡീസൽ ലിറ്ററിന് 84.63 രൂപയുമാണ് നിലവിലെ വില. ഫെബ്രുവരിയിൽ ഇത് ആറാം തവണയാണ് ഇന്ധനവില കൂട്ടുന്നത് . എട്ട് മാസത്തിനിടെ പതിനാറ് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.