ETV Bharat / bharat

എംപിമാരുടെ സംഘം ഇന്ന് കശ്മീരില്‍ - ആര്‍ട്ടിക്കിള്‍ 370 വാര്‍ത്തകള്‍

സന്ദര്‍ശനം ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിന് ശേഷമുള്ള സാഹചര്യം മനസിലാക്കാന്‍. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

Parliamentary delegation in Kashmir chirag paswan abrogation of article 370 ground situation in kashmir ജമ്മു കശ്മീര്‍ വാര്‍ത്തകള്‍ ആര്‍ട്ടിക്കിള്‍ 370 വാര്‍ത്തകള്‍ എംപിമാരുടെ സംഘം കശ്മീരില്‍
എംപിമാരുടെ സംഘം ഇന്ന് കശ്മീരില്‍
author img

By

Published : Mar 20, 2021, 3:23 PM IST

ശ്രീനഗര്‍: പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള സാഹചര്യം മനസിലാക്കാന്‍ എംപിമാരുടെ സംഘം ഇന്ന് ജമ്മു കശ്മീരിലെത്തും. ലോക് ജന്‍ശക്തി പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍റെ നേതൃത്വത്തിലാണ് നാലംഗ സംഘമെത്തുന്നത്. കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലെ നിരവധിയാളുകളുമായി സംഘം കൂടിക്കാഴ്ച നടത്തും. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സാധാരണക്കാരെയും എംപിമാര്‍ കാണുന്നുണ്ട്.

ഞായറാഴ്ച ശ്രീനഗറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും. ജമ്മു കശ്മീര്‍ പൊലീസിലെ മികച്ച ഉദ്യോഗസ്ഥര്‍ക്കേര്‍പ്പെടുത്തിയ 'റിയല്‍ ഹീറോ' പുരസ്കാരങ്ങളും വിതരണം ചെയ്യും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.