ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ജനുവരി 10 മുതൽ ജനുവരി 31 വരെ രണ്ട് ഡോസ് വാക്‌സിന്‍ സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ചെന്നൈ ലോക്കല്‍ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കൂവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
യാത്രക്കാർ ഐഡിക്കൊപ്പം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും ടിക്കറ്റ് കൗണ്ടറുകളിൽ ഹാജരാക്കണം. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും റെയില്‍വേ പുറത്തിറക്കിയ കുറുപ്പില്‍ വ്യക്തമാക്കുന്നു.
സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നും റെയില്‍വേ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുന്‍പും ശേഷവും കൈ കഴുകണമെന്നും യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും റെയില്‍വേ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ജനുവരി പത്ത് പുലർച്ചെ 4 മുതൽ ജനുവരി 31 രാത്രി 11.59 വരെയാണ് നിലവിലെ നിയന്ത്രണം.