ETV Bharat / bharat

One Nation One Poll : ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : ഭരണഘടനയിൽ വേണ്ടിവരുന്നത് അഞ്ച് ഭേദഗതികൾ, തെരഞ്ഞെടുപ്പ് ചെലവ് കുറയും - ഇവിഎം

One nation one poll requires amendments to Constitution തെരഞ്ഞെടുപ്പിനായി അധിക ഇവിഎമ്മുകളും പേപ്പർ ട്രെയിൽ മെഷീനുകളും ആവശ്യമാണ്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്

ONE NATION ONE ELECTION  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ്  ലോക്‌സഭ  ഭരണഘടനയിൽ ഭേദഗതി  Amendments to Constitution  പൊതു തെരഞ്ഞെടുപ്പ്  EVM  ഇവിഎം  നിയമ കമ്മീഷൻ
One Nation One Poll
author img

By ETV Bharat Kerala Team

Published : Sep 1, 2023, 7:32 PM IST

ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' (One Nation One Poll) ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സെപ്‌റ്റംബർ 18 നും 22 നും ഇടയിൽ അഞ്ച് ദിവസത്തേക്ക് വിളിച്ചുചേർത്ത പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് കുറഞ്ഞത് അഞ്ച് ഭരണഘടന ഭേദഗതികളെങ്കിലും (Amendments to Constitution) ആവശ്യമായി വരുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്‌തമാക്കുന്നത് (One nation one poll requires amendments to Constitution).

പാർലമെന്‍റിന്‍റെ സഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 85, സംസ്ഥാനത്തിന്‍റെ കാലാവധിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 172, സംസ്ഥാന നിയമസഭകൾ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 174, സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 356 എന്നിവയിലാണ് ഭേദഗതികൾ ആവശ്യമായി വരിക.

ഇത് കൂടാതെ തെരഞ്ഞെടുപ്പിനായി അധിക ഇവിഎമ്മുകളും പേപ്പർ ട്രെയിൽ മെഷീനുകളും ആവശ്യമാണ്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മാത്രമേ ഈ ചെലവ് വരുന്നുള്ളൂവെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇത് പൊതു ഖജനാവിന് വലിയ ലാഭം സമ്മാനിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്‌തമാക്കുന്നു.

ഒരു ഇവിഎം മെഷീന്‍റെ ആയുസ് 15 വർഷമാണ്. അങ്ങനെയെങ്കിൽ ഈ കാലയളവിനുള്ളിൽ മൂന്നോ നാലോ തവണ ഒരു മെഷീൻ ഉപയോഗിക്കാൻ സാധിക്കും. ഓരോ 15 വർഷത്തിലും അവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ തെരഞ്ഞെടുപ്പിനായി അധിക പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാസേനയും ആവശ്യമാണ്.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം പാർലമെന്‍ററി പാനൽ പരിശോധിച്ചിരുന്നു. സമിതി ഇത് സംബന്ധിച്ച് ചില ശുപാർശകളും മുന്നോട്ട് വച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള കൂടുതൽ പരിശോധനകൾക്കായി വിഷയം ഇപ്പോൾ നിയമ കമ്മിഷന്‍റെ പരിഗണനയിലാണ്.

ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്നത് പൊതുഖജനാവിൽ വലിയ ലാഭമുണ്ടാക്കുമെന്നും ഇടയ്‌ക്കിടെ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ ഭരണ ക്രമസമാധാന സംവിധാനങ്ങളുടെ പ്രയത്‌നം കുറയ്‌ക്കാനാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇതിലൂടെ രാഷ്‌ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാകുന്ന തുക ലാഭിക്കാനുമാകും.

ALSO READ : One Nation One Election Panel : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് : കമ്മിറ്റി രൂപീകരിച്ച് കേന്ദ്രം, രാംനാഥ് കോവിന്ദ് അധ്യക്ഷൻ

എന്നാൽ ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമവായം ആവശ്യമാണ്. കൂടാതെ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സമവായം നേടേണ്ടതും അനിവാര്യമാണ്. നിലവിൽ ഓരോ സംസ്ഥാനത്തും കേന്ദ്രത്തിലും സർക്കാറുകളുടെ കാലാവധി തീരുന്നതിനനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.