ശാന്തിനികേതന്‍ (പശ്ചിമ ബംഗാള്‍): നോബല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്നിന് കൊവിഡ് സ്ഥിരീകരിച്ചു. ബിര്‍ബുമ് ജില്ലയിലെ ശാന്തിനികേതനില്‍ അദ്ദേഹത്തിന്‍റ കുടുംബ വീട്ടില്‍ ജൂലൈ ഒന്നിനാണ് അദ്ദേഹം ലണ്ടനില്‍ നിന്ന് എത്തിയത്. രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലെന്നും അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ കഴിയുന്നതെന്നും ബന്ധുക്കള്‍ അറയിച്ചു.
ജൂലായി 10ന് ലണ്ടനിലേക്ക് തിരിച്ച് പോകാനായിരുന്നു അമര്‍ത്യ സെന്‍ പദ്ധതിയിട്ടത്. കൊവിഡിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി. സാമ്പത്തിക ശാസ്ത്രത്തിലും ഫിലോസഫിയിലും നിരവധി സംഭവനകള്‍ നല്‍കിയ വ്യക്തിയാണ് അമര്‍ത്യ സെന്‍. 88 വയസായ അമര്‍ത്യസെന്നിന് 1998ലാണ് സാമ്പത്തിക ശാസ്‌ത്രത്തില്‍ നോബല്‍ പുരസ്‌കാരം ലഭിച്ചത്.