ഹൂബ്ലി(കർണാടക): കര്‍ണാടകയില്‍ ഹലാല്‍ വിവാദം വീണ്ടും കത്തുന്നു. മാംസത്തിന് ഏറെ ആവശ്യക്കാരുള്ള റമദാൻ ഉള്‍പ്പടെയുള്ളവ മുന്നില്‍ കണ്ടാണ് വിവാദം സജീവമാവുന്നുത്. ഹലാല്‍ മാംസം നിരോധിക്കമെന്നാണ് ബജ്റംഗ ദള്‍ ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം.
മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് മുസ്‌ലിങ്ങള്‍ അവരുടെ വിശ്വാസമനുസരിച്ച് ആചാരങ്ങൾ അനുഷ്‌ഠിക്കുന്നുവെന്നും പിന്നീട് അത് ഹിന്ദുക്കൾ ഭക്ഷിക്കുമെന്നും ബജ്റംഗ് ദളിനൊപ്പം ഹിന്ദു ജന ജാഗ്രത സമിതിയും അടുത്തിടെ അവകാശപ്പെട്ടിരുന്നു. തുടർന്ന് ഹലാൽ മാംസം ബഹിഷ്‌കരിക്കാൻ കാമ്പയിൻ സംഘടിപ്പിക്കുകയും ഹിന്ദുക്കളായ ഇറച്ചി വില്പനക്കാരില്‍ നിന്ന് മാത്രം മാംസം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്‌തു.
എന്നാൽ, ഹലാൽ മാംസം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം തങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്നാണ് ഹൂബ്ലിയിലെ ഇറച്ചിക്കട ഉടമകൾ പറയുന്നത്. ഹലാൽ മാംസവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും ഇപ്പോൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഭാരതീയ ജനത പാർട്ടി (ബിജെപി) ജനറൽ സെക്രട്ടറി, കർണാടക മഹേഷ് തെങ്ങിനകി പറഞ്ഞത് ഇവിടത്തെ ഇറച്ചി വില്പനയില്‍ അത്തരം ഒരു സ്വാധീനവും ഉണ്ടായിട്ടില്ലന്നാണ്.
ഹൂബ്ലിയിലെ ഇറച്ചി വിൽപ്പനക്കാർ പറയുന്നത് ഇങ്ങനെ; "ഞങ്ങളുടെ പ്രദേശത്ത് ഹലാൽ മാംസത്തെ പറ്റി ഒരു വിവാദവും ഉണ്ടായിട്ടില്ല. ചിലർ ഹലാൽ മാംസവും ചിലർ ഝട്‌ക മാംസവും (സിംഗ് ആചാര പ്രകാരം അറക്കപ്പെടുന്ന മാംസം) ആവശ്യപ്പെടുന്നു, ഞങ്ങൾ ഇവ രണ്ടും അവരുടെ ആവശ്യാനുസരണം നൽകുന്നു" ഹൂബ്ലിയിലെ ഇറച്ചിക്കട ഉടമയായ നാഗരാജ് പട്ടൻ പറഞ്ഞു
"ഹലാൽ മാംസത്തെച്ചൊല്ലിയുള്ള തർക്കം ഇതുവരെ എന്‍റെ ബിസിനസിനെ ബാധിച്ചിട്ടില്ല. വാസ്‌തവത്തിൽ, കന്നഡ പുതുവർഷമായ ഉഗാദി,വർഷദോടകു (the day after Ugadi festival), റമദാൻ എന്നീ ഉത്സവങ്ങൾക്കിടയിൽ മാംസത്തിന്റെ ആവശ്യകതയിൽ വർധനയുണ്ടായിട്ടുണ്ട്," മറ്റൊരു ഇറച്ചി കച്ചവടക്കാരൻ പറഞ്ഞു. ഹലാൽ മാംസ വിഷയത്തിൽ ഇപ്പോൾ ഗുരുതരമായ എതിർപ്പുകൾ ഉയർന്നതിനാൽ സംസ്ഥാന സർക്കാർ അത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരത്തെ പറഞ്ഞിരുന്നു.
Also read: ഡല്‍ഹിയില്‍ പ്രഭാത സവാരിക്കിടെ രണ്ടുപേരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കവർച്ച