ETV Bharat / bharat

കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി - Aryan Khan

ആര്യൻ ഖാന്‍റെയും കൂട്ടാളികളുടെയും ജാമ്യാപേക്ഷ എസ്പ്ലനേഡ് കോടതിയാണ് തള്ളിയത്.

bail rejected  കപ്പലിലെ ലഹരിപ്പാര്‍ട്ടി  ആര്യൻ ഖാന്‍  ജാമ്യാപേക്ഷ തള്ളി  Mumbai cruise  Aryan Khan  മുംബൈ വാര്‍ത്ത
കപ്പലിലെ ലഹരിപ്പാര്‍ട്ടി: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി
author img

By

Published : Oct 8, 2021, 5:52 PM IST

മുംബൈ : ലഹരിമരുന്ന് പാര്‍ട്ടിക്കിടെ ആഡംബര കപ്പലില്‍ നിന്നും എന്‍.സി.ബിയുടെ പിടിയിലായ ആര്യൻ ഖാന്‍റെയും കൂട്ടാളികളായ അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷ തള്ളി കോടതി. എസ്പ്ലനേഡ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.

ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലെ ക്വാറന്‍റൈൻ സെല്ലിലേക്ക് മാറ്റി. താനും തന്‍റെ മാതാപിതാക്കളും ഇന്ത്യന്‍ പൗരന്മാരാണ്. ഇന്ത്യയിലാണ് താമസിക്കുന്നതും രാജ്യത്തിന്‍റെ പാസ്പോർട്ടുമുണ്ട്. അധികൃതരുമായി സഹകരിക്കുന്നുണ്ട്, താൻ രാജ്യം വിടുന്നതു സംബന്ധിച്ച ചോദ്യത്തില്‍ പ്രസക്തിയില്ലെന്നും കോടതിയിൽ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആര്യന്‍ പറഞ്ഞു.

ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ആര്യന്‍റെ അഭിഭാഷകൻ മനേഷിന്ദെയും എൻ.സി.ബി അഭിഭാഷകനും തമ്മിൽ കോടതിയിൽ കടുത്ത വാദമാണ് നടന്നത്. വിവിധ കാരണങ്ങള്‍ ഉന്നയിച്ച് എൻ.സി.ബി ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. കഴിഞ്ഞ ദിവസം, മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരുന്നു.

ALSO READ: "ടാറ്റ എയർ ഇന്ത്യ", സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.