ETV Bharat / bharat

മുംബൈയില്‍ അഞ്ചുനില കെട്ടിടം തകർന്നുവീണു ; തിരച്ചില്‍

author img

By

Published : Aug 19, 2022, 4:25 PM IST

Updated : Aug 20, 2022, 1:13 PM IST

മുംബൈയിലെ ബോറിവലി മേഖലയിൽ ആളൊഴിഞ്ഞ അഞ്ചുനില കെട്ടിടം തകർന്നുവീണു, അപകടത്തില്‍ ആളപായമില്ല

Five Storey Building Collapse  Mumbai Borivali Five Storey Building Collapse  Five Storey Vacant building in Mumbai collapses  casualties  Mumbai Latest News  Mumbai Bulidind Collapse News  മുംബൈ  അഞ്ചുനില കെട്ടിടം തകർന്നുവീണു  ആളപായമില്ല  പരിശോധന നടന്നുവരികയാണെന്ന് പൊലീസ്  മുംബൈയിലെ ബോറിവലി മേഖല  ആളൊഴിഞ്ഞ അഞ്ചുനില കെട്ടിടം  കെട്ടിടം തകർന്നുവീണു  സായിബാബ  Sai baba
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകർന്നുവീണു; ആളപായമില്ല, പരിശോധന നടന്നുവരികയാണെന്ന് പൊലീസ്

മുംബൈ : മുംബൈയിലെ ബോറിവലി മേഖലയിൽ ആളൊഴിഞ്ഞതും ജീർണിച്ചതുമായ അഞ്ചുനില കെട്ടിടം തകർന്നുവീണു. ഇന്ന് (19.08.2022) ഉച്ചയോടെയായിരുന്നു അപകടം. എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്കിലും അവശിഷ്‌ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

'ബോറിവലി വെസ്‌റ്റ് സായിബാബ നഗറിലെ സായിബാബ ക്ഷേത്രത്തിന് സമീപമുള്ള ഗീതാഞ്ജലി എന്ന പേരിലുള്ള കെട്ടിടം ഉച്ചയ്ക്ക് 12.30 ഓടെ തകർന്നുവീണു. അഗ്നിശമന സേനയുടെ എട്ട് ഫയർ എഞ്ചിനുകളും രണ്ട് റെസ്ക്യൂ വാനുകളും പൊലീസും സിവിൽ വാർഡ് ജീവനക്കാരും സംഭവസ്ഥലത്തുണ്ട്. ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ആർ-സെൻട്രൽ വാർഡ് നൽകിയ വിവരമനുസരിച്ച് കെട്ടിടം ജീർണാവസ്ഥയിലാണെന്ന് കണ്ടെത്തി ഒഴിപ്പിച്ചിരുന്നു' - ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Last Updated : Aug 20, 2022, 1:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.