ബോളിവുഡ് ക്യൂട്ട് താരം കത്രീന കൈഫും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയും (Katrina Kaif and Vijay Sethupathi movie) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മെറി ക്രിസ്‌മസ്' (Merry Christmas). 'മെറി ക്രിസ്‌മസി'ന്‍റെ റിലീസ് തീയതി വീണ്ടും നിർമാതാക്കൾ മാറ്റിവച്ചു (Merry Christmas release postponed).
-
KATRINA KAIF - VIJAY SETHUPATHI: ‘MERRY CHRISTMAS’ TO NOW ARRIVE ON 12 JAN 2024... 12 Jan 2024 is the new release date of #MerryChristmas, which teams #KatrinaKaif and #VijaySethupathi for the first time… #NewPosters…
— taran adarsh (@taran_adarsh) November 16, 2023 " class="align-text-top noRightClick twitterSection" data="
“We have made this film with a lot of love and passion,… pic.twitter.com/LTOdtORsFK
">KATRINA KAIF - VIJAY SETHUPATHI: ‘MERRY CHRISTMAS’ TO NOW ARRIVE ON 12 JAN 2024... 12 Jan 2024 is the new release date of #MerryChristmas, which teams #KatrinaKaif and #VijaySethupathi for the first time… #NewPosters…
— taran adarsh (@taran_adarsh) November 16, 2023
“We have made this film with a lot of love and passion,… pic.twitter.com/LTOdtORsFKKATRINA KAIF - VIJAY SETHUPATHI: ‘MERRY CHRISTMAS’ TO NOW ARRIVE ON 12 JAN 2024... 12 Jan 2024 is the new release date of #MerryChristmas, which teams #KatrinaKaif and #VijaySethupathi for the first time… #NewPosters…
— taran adarsh (@taran_adarsh) November 16, 2023
“We have made this film with a lot of love and passion,… pic.twitter.com/LTOdtORsFK
സിനിമയുടെ പുതിയ റിലീസ് തീയതി നിർമാതാക്കൾ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ഇന്‍സ്‌റ്റഗ്രാമില്‍ 'മെറി ക്രിസ്‌മസി'ന്‍റെ പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടാണ് നിര്‍മാതാക്കള്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത് (Makers revealed Merry Christmas release with new poster).
Also Read: 'മെറി ക്രിസ്‌മസ്' റിലീസ് തീയതി പുറത്ത് ; ആഘോഷമാക്കാന്‍ വിജയ് സേതുപതിയും കത്രീനയും
ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ നിമിഷം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു! നിങ്ങളുടെ ശൈത്യകാലം കൂടുതൽ സന്തോഷകരമാക്കാന്‍ മെറി ക്രിസ്‌മസ് 2024 ജനുവരി 12ന് എത്തും. നേരത്തെ 2023 ഡിസംബർ 8നായിരുന്ന റിലീസ് നിശ്ചയിച്ചിരുന്നത്. പകരം 2024 ജനുവരി 12ന് തിയേറ്ററുകളിൽ എത്തും.
അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം നൽകാനുള്ള തയ്യാറെടുപ്പിലാണ് മെറി ക്രിസ്‌മസ് ടീം അംഗങ്ങളെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. 'എല്ലാ ചലച്ചിത്ര നിർമാതാക്കളും ചെയ്യുന്നത് പോലെ, വളരെ അധികം കരുതലോടെയാണ് ഞങ്ങൾ ഈ സിനിമയിൽ പ്രവർത്തിച്ചത്. എന്നിരുന്നാലും, തുടർച്ചയായ സിനിമ റിലീസുകളും, 2023ലെ അവസാന രണ്ട് മാസത്തെ തിരക്കുകള്‍ കാരണവും ഞങ്ങൾ സിനിമയുടെ റിലീസ് നീട്ടാനുള്ള തീരുമാനത്തില്‍ എത്തി. 2024 ജനുവരി 12ന് ഞങ്ങളുടെ സിനിമ തിയേറ്ററുകളിൽ എത്തും.' -ഇപ്രകാരമാണ് റിലീസ് മാറ്റിയതില്‍ നിര്‍മാതാക്കള്‍ പ്രതികരിച്ചത്.
Also Read: കത്രീന കൈഫും വിജയ് സേതുപതിയും ഒന്നിക്കുന്നു; ശ്രീറാം രാഘവന്‍റെ 'മെറി ക്രിസ്‌മസ്' ചിത്രത്തിലൂടെ
ശ്രീറാം രാഘവൻ ആണ് സിനിമയുടെ സംവിധാനം. 'അന്ധാധുൻ', 'ബദ്‌ലാപൂർ', 'ജോണി ഗഡ്ഡാര്‍' തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീറാം രാഘവന്‍. രമേഷ് തൗറാനി, സഞ്ജയ് റൗത്രയ്, ജയ തൗറാനി, കേവൽ ഗാർഗ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഒരേസമയം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
'മെറി ക്രിസ്‌മസി'ന്‍റെ ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ (Sanjay Kapoor), വിനയ് പഥക് (Vinay Pathak), പ്രതിമ കണ്ണൻ (Pratima Kannan), ടിന്നു ആനന്ദ് (Tinnu Anand) എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തും. അതേസമയം സിനിമയുടെ തമിഴ് പതിപ്പില്‍ രാധിക ശരത്കുമാർ (Radhika Sarathkumar) ഷൺമുഖരാജ (Shanmugaraja) കെവിൻ ജയ് ബാബു (Kevin Jay Babu) രാജേഷ് വില്യംസ് (Rajesh Williams) എന്നിവരും അതേ വേഷങ്ങളില്‍ എത്തും. രാധിക ആപ്‌തെയും (Radhika Apte) അശ്വിനി കൽസേക്കറും (Ashwini Kalsekar) അതിഥി വേഷങ്ങളിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ബാലതാരമായി പരിയും ചിത്രത്തില്‍ അഭിനയിക്കുന്നു.
Also Read: ക്രിസ്‌തുമസിന് നിറം പകര്‍ന്ന് 'മെറി ക്രിസ്‌മസ്'; വിജയ് സേതുപതി ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്