ETV Bharat / bharat

Maratha Reservation Leader Manoj Patil മറാത്ത സംവരണ പ്രതിഷേധ നേതാവ് മനോജ് പാട്ടീലിന്‍റെ ആരോഗ്യനില വഷളായി; നേരില്‍കണ്ട് എഡിജിപി - അജിത് പവാര്‍

Maratha Reservation Leader Manoj Jarange Patil Health Deteriorated: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്

Maratha Reservation Leader Manoj Patil Health  Maratha Reservation  Manoj Patil  Manoj Patil Health  Manoj Jarange Patil  Sanjay Saxena  മറാത്ത സംവരണം  മറാത്ത സംവരണ പ്രതിഷേധ നേതാവ്  മനോജ് പാട്ടീലിന്‍റെ ആരോഗ്യനില  മനോജ് പാട്ടീല്‍  നേരില്‍കണ്ട് എഡിജിപി  അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍  അന്തര്‍വാലി  മനോജ് ജാരങ്കേ  പ്രതിഷേധം  ഏക്‌നാഥ് ഷിന്‍ഡെ  ദേവേന്ദ്ര ഫഡ്‌നാവിസ്  അജിത് പവാര്‍  ആരോഗ്യനില
Maratha Reservation Leader Manoj Patil Health Condition
author img

By ETV Bharat Kerala Team

Published : Sep 6, 2023, 9:00 PM IST

മുംബൈ: മറാത്ത സംവരണത്തിനായി (Maratha Reservation) പ്രതിഷേധം തുടരവെ, പ്രതിഷേധക്കാര്‍ക്ക് പ്രതികൂലമായി നേതാവ് മനോജ് ജാരങ്കേ പാട്ടീലിന്‍റെ (Manoj Jarange Patil) ആരോഗ്യനില വഷളായി. ജല്‍നയില്‍ പ്രതിഷേധം ആരംഭിച്ച് ഒമ്പതാം ദിവസമാണ് മനോജ്‌ പാട്ടീലിന്‍റെ ആരോഗ്യനില വഷളായത്. ഇതെത്തുടര്‍ന്ന് അദ്ദേഹത്തിന് സംസാരിക്കാനും ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തെ തുടര്‍ന്ന് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ (ADG) സഞ്‌ജയ് സക്‌സേന (Sanjay Saxena) ബുധനാഴ്‌ച (06.09.2023) അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

പ്രതിഷേധവും ലാത്തിച്ചാര്‍ജും: ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 29 നാണ് അന്തര്‍വാലി ഗ്രാമത്തില്‍ മറാത്ത സംവരണത്തിനായി മനോജ് ജാരങ്കേ പാട്ടീല്‍ പ്രതിഷേധം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംവരണ വിഷയത്തില്‍ നിലപാടറിയിക്കാന്‍ അദ്ദേഹം സര്‍ക്കാരിന് രണ്ടുദിവസം സമയവും നല്‍കി. എന്നിട്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടികള്‍ കാണാതായതോടെയാണ് മനോജ് പാട്ടീല്‍ പ്രതിഷേധത്തിലേക്ക് കടക്കുന്നത്.

എന്നാല്‍ സെപ്‌റ്റംബര്‍ ഒന്നിന് അന്തര്‍വാലിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. ഈ ആക്രമണത്തില്‍ ഇരുവശത്ത് നിന്നും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ഇതോടെയാണ് മനോജ് പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംവരണത്തിനായുള്ള പ്രതിഷേധം പുറം ലോകമറിയുന്നത്.

തലപുകഞ്ഞ് സര്‍ക്കാര്‍: ഇതോടെ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയുമായി. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, കഴിഞ്ഞദിവസം നാല് മന്ത്രിമാരടങ്ങുന്ന സംഘത്തെ ചര്‍ച്ചയ്‌ക്കായും അയച്ചു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ മനോജ് പാട്ടീല്‍ തയ്യാറായില്ല. പിന്നാലെ ഷിന്‍ഡെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

Also read: Maharashtra Politics | പ്രതിപക്ഷ പാർട്ടികൾക്ക് പ്രതീക്ഷ നഷ്‌ടപ്പെട്ടതായി ഷിൻഡെ; സർക്കാരിന്‍റെ ചായസത്കാരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

മാപ്പ് പറഞ്ഞ് സര്‍ക്കാര്‍: എന്നാല്‍ ജൽനയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ (Maharashtra Government) കഴിഞ്ഞദിവസം മാപ്പുപറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ജല്‍നയില്‍ (Jalna) നടന്നതെന്ന്‌ സമ്മതിച്ച സര്‍ക്കാര്‍, ജനങ്ങളോട് സമാധാനത്തിനായി അഭ്യര്‍ഥിക്കുകയും ചെയ്‌തിരുന്നു. പൊലീസിന്‍റെ ലാത്തിച്ചാര്‍ജ് ഒട്ടും ശരിയായില്ലെന്നും സര്‍ക്കാരിനുവേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ (Devendra Fadnavis) പ്രതികരണം.

സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മറാത്ത സമരനേതാവ് മനോജ് ജാരങ്കേ പാട്ടീലിനെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചതായും ഫഡ്‌നാവിസ് അറിയിച്ചിരുന്നു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നത തല യോഗം ചേര്‍ന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും വ്യക്തമാക്കിയിരുന്നു.

പ്രതിഷേധക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും ഇത് ചിട്ടയായി തന്നെ ഞങ്ങള്‍ പരിഹരിക്കുമെന്നും ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. മറാത്ത സംവരണം സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Also Read: Maharashtra Politics| എംഎൽഎമാർക്കെതിരായ അയോഗ്യത ഹർജികളിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കണമെന്ന് ശിവസേന യുബിടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.