കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ, ഇടത് മുന്നണി ചെയർമാൻ ബിമാൻ ബോസ് എന്നിവരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കാന്‍: തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങള്‍ : ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം
സത്യപ്രതിജ്ഞക്ക് ശേഷം നബന്നയിൽ കൊൽക്കത്ത പൊലീസ് മമതയെ ആദരിക്കും. തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ബാനർജിയെ നിയമസഭ പാർട്ടി നേതാവായി ഐകകണ്‌ഠേന തെരഞ്ഞെടുത്തതായി സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി അറിയിച്ചു. അതേസമയം പശ്ചിമ ബംഗാളിലെ ബിജെപി പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ ഹിമാന്ത മമതയെ വിമർശിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മെയ് 6ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയമസഭാംഗങ്ങളുടെ യോഗത്തിന് ശേഷം ചാറ്റർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമ ബംഗാളിൽ തുടർച്ചയായി മൂന്നാം തവണയാണ് ടിഎംസി അധികാരത്തിലെത്തുന്നത്. 292 അംഗ നിയമസഭാ സീറ്റുകളിൽ 213 സീറ്റുകളുടെ ഭൂരിപക്ഷമാണ് തൃണമൂൽ ഇത്തവണ നേടിയത്. പ്രധാന വെല്ലുവിളിയായ ബിജെപിക്ക് ഇവിടെ 77 സീറ്റുകൾ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ബംഗാളിലെ ബിജെപി, എബിവിപി ഓഫീസുകൾ ടിഎംസി നശിപ്പിച്ചതായാണ് ബിജെപി പ്രവർത്തകരുടെ പ്രധാന ആരോപണം.
കൂടുതൽ വായിക്കാന്‍: മമത ബാനര്‍ജി മെയ് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും