ന്യൂഡല്‍ഹി: കാബൂളില്‍ ഇന്ത്യന്‍ എംബസി വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മന്ത്രാലയം പ്രതിനിധി
അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം പറഞ്ഞത്. ഓഫിസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇതിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രദേശവാസികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 2021 ഓഗസ്റ്റിലാണ് മന്ത്രാലയം അടച്ചത്. ഇതിന് പിന്നാലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ സുരക്ഷിതരായി നാട്ടില്‍ എത്തിച്ചിരുന്നു. എന്നാല്‍ പ്രാദേശ വാസികളായ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ തുടര്‍ന്നിരുന്നു.
അഫ്ഗാനിസ്ഥാനുമായി നാഗരികമായും ചരിത്രപരമായും ഇന്ത്യക്ക് ബന്ധമുണ്ട്. ഈ ബന്ധം വരും കാലത്തും തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. താലിബാന്‍ ഭരണം ആരംഭിച്ചത് മുതല്‍ അഫ്ഗാന് ഇന്ത്യ പലവിധ സഹായങ്ങളും നല്‍കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി ജെപി സിംഗ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തിയിരുന്നെന്നും മന്ത്രാലയം അറയിച്ചു. അഫ്ഗാനിസ്ഥാനില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് വിദേശ സംഘടകള്‍ അടക്കം ഉള്ളവരുമായി തങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.