ETV Bharat / bharat

ഡിഎംകെ അനുയായികൾ ട്രിച്ചി ശിവയുടെ വാഹനങ്ങൾ തകർത്തു; 15 പേർക്കെതിരെ പൊലീസ് കേസ് - ഡിഎംകെ അനുയായികൾ

കെഎൻ നെഹ്‌റുവിന്‍റെ വാഹനവ്യൂഹത്തിന് നേരെ ട്രിച്ചി ശിവയുടെ അനുയായികൾ കരിങ്കൊടി കാണിച്ചതിൽ കടുത്ത പ്രതിഷേധം. വാഹനങ്ങൾ തകർത്തു. പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു.

dmk  Municipal Administration Minister KN Nehru  Trichy Siva  tamilnadu news  malayalam news  DMK leadership suspended  Supporters of DMK veteran attacked siva vehicles  supporters of Siva waved black flags towards Nehru  siva nehru supporters conflict  trichy news  ഡിഎംകെ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  കരിങ്കൊടി  കെഎൻ നെഹ്‌റു  ട്രിച്ചി ശിവയുടെ വാഹനങ്ങൾ തകർത്തു  ഡിഎംകെ അനുയായികൾ  trichy shiva mp
ട്രിച്ചി ശിവയുടെ വാഹനങ്ങൾ തകർത്തു
author img

By

Published : Mar 16, 2023, 12:34 PM IST

Updated : Mar 16, 2023, 1:59 PM IST

ഡിഎംകെ അനുയായികൾ നടത്തിയ പ്രതിഷേധം

ചെന്നൈ: ഡിഎംകെ മുതിർന്ന നേതാവും മുൻസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രിയുമായ കെഎൻ നെഹ്‌റുവിന്‍റെ അനുയായികൾ മുതിർന്ന പാർട്ടി നേതാവ് ട്രിച്ചി ശിവ എംപിയുടെ വസതിയിലെ വാഹനങ്ങൾ തകർത്തു. അദ്ദേഹത്തിന്‍റെ കാറും ഇരുചക്രവാഹനങ്ങളും നശിപ്പിക്കുകയും പൊലീസ് സ്‌റ്റേഷനിൽ അദ്ദേഹത്തിന്‍റെ അനുയായികളെ ആക്രമിക്കുകയും ചെയ്‌തു. ബുധനാഴ്‌ചയാണ് സംഭവം നടന്നത്.

അതേസമയം സംഭവത്തിൽ മന്ത്രിയുടെ അനുയായികളെ കുറിച്ച് വിമർശനങ്ങൾ ഉയർന്നതോടെ ഡിഎംകെ നേതൃത്വം നാല് ഭാരവാഹികളെ സസ്‌പെൻഡ് ചെയ്‌തു. നെഹ്‌റുവിന്‍റെ വാഹനവ്യൂഹത്തിന് നേരെ എം പി ശിവയുടെ അനുയായികൾ കരിങ്കൊടി കാട്ടിയതാണ് ആക്രമണത്തിന് കാരണമായത്. ട്രിച്ചി കലക്‌ടർ എം പ്രദീപ് കുമാർ, കോർപ്പറേഷൻ കമ്മിഷണർ ആർ വൈദിനാഥൻ, മേയർ എം അൻപഴകൻ എന്നിവരുടെ വാഹനങ്ങൾ ഉൾപ്പെടുന്നതാണ് മന്ത്രി നെഹ്‌റുവിന്‍റെ വാഹനവ്യൂഹം.

കരിങ്കൊടി ക്ഷണക്കത്തിൽ പേരില്ലാത്തതിന്: ട്രിച്ചിയിലെ രാജ കോളനിയിലുള്ള ബാഡ്‌മിന്‍റൺ കോട്ടിന്‍റെ ഉദ്‌ഘാടനത്തിന് പോകുന്ന വഴിയാണ് ശിവയുടെ അനുയായികൾ കരിങ്കൊടി കാണിച്ചത്. പരിപാടിക്കുള്ള ക്ഷണത്തിൽ പേരില്ലാത്ത എംപിയുടെ വസതിക്ക് മുന്നിലൂടെ വാഹനവ്യൂഹം കടന്നുപോയതാണ് പ്രവർത്തകരെ പ്രകോപിച്ചത്. കൂടാതെ കോർട്ടിലെ ഫലകത്തിനും അദ്ദേഹത്തിന്‍റെ പേര് ഇല്ലായിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.

പൊലീസ് സ്‌റ്റേഷൻ അക്രമിച്ചു: കരിങ്കൊടി കാണിച്ചതിന് പ്രതികാരമായി ഡിഎംകെ പ്രവർത്തകർ എം പിയുടെ വസതിയ്‌ക്ക് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ തല്ലിത്തകർത്തു. കൂടാതെ കൂടുതൽ പ്രവർത്തകർ ട്രിച്ചി പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് ഇരച്ചുകയറുകയും പൊലീസ് കസ്‌റ്റഡിയിലായിരുന്ന എം പിയുടെ അനുയായികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്‌തു. സ്‌റ്റേ്ഷനിലെ കസേരകൾ ഉൾപ്പടെ വലിച്ചെറിയുകയും സംഘർഷാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിക്കുകയും ചെയ്‌തു.

also read: ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്രസര്‍ക്കാര്‍; സൂചിക പിശകുകള്‍ നിറഞ്ഞതെന്ന് സ്‌മൃതി ഇറാനി രാജ്യസഭയില്‍

ആക്രമണത്തിൽ ട്രിച്ചി സ്‌റ്റേഷനിലെ ഒരു വനിത കോൺസ്‌റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ട്രിച്ചി ശിവയുടെ അനുയായികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 15 ഡിഎംകെ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഡിഎംകെയുടെ ഡെപ്യൂട്ടി ജില്ല സെക്രട്ടറി തിരുപ്പതിയും അറസ്‌റ്റിലായിട്ടുണ്ട്.

പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി: അതേസമയം പാർട്ടിയിലെ ആഭ്യന്ത്ര പ്രശ്‌നങ്ങളുടെ പേരിൽ ഡിഎംകെ പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചതിനെ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ വിമർശിച്ചു. അതിനിടെ ട്രിച്ചി ശിവയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പൊലീസ് സ്‌റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവത്തിലും ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ നാല് ഭാരവാഹികളെ സസ്‌പെൻഡ് ചെയ്‌തുകൊണ്ട് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് തമിഴ്‌നാട് സർക്കാർ ഉറപ്പുവരുത്തണണമെന്ന് എഎംഎംകെ ജനറൽ സെക്രട്ടറി ടിടിവി ദിനകരൻ ആവശ്യപ്പെട്ടു.

also read: ഐഐടികളിലും എൻഐടികളിലും 2022ല്‍ മരിച്ചത് 16 വിദ്യാര്‍ഥികള്‍; രാജ്യസഭയില്‍ കണക്ക് പുറത്തുവിട്ട് മന്ത്രി

Last Updated : Mar 16, 2023, 1:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.