ETV Bharat / bharat

Khalistanis Blocked Indian High Commissioner ബ്രിട്ടനിലും ഖാലിസ്ഥാന്‍ അതിക്രമം: ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞു, ഗുരുദ്വാരയിൽ പ്രവേശിക്കുന്നത് വിലക്കി - വിക്രം ദൊരൈസ്വാമി

Vikram Doraiswami Was Stopped From Entering Gurudwara : സ്ഥാനപതിയുടെ കാര്‍ തടയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയുടെ പരിസരത്തേക്ക് കടന്ന വിക്രം ദൊരൈസ്വാമിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതും കാറിന്‍റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് ഗുരുദ്വാരയിലേക്ക് കടക്കാതെ കാര്‍ വിട്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Etv Bharat Khalistanis Blocked Indian High Commissioner  Vikram Doraiswami Gurudwara  Vikram Doraiswami Glasgow Gurdwara  Glasgow Gurdwara Khalistan  Indian High Commissioner to the UK  ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞു  ഖാലിസ്ഥാന്‍ തീവ്രവാദികള്‍  ഗ്ലാസ്‌ഗോ ഗുരുദ്വാര  വിക്രം ദൊരൈസ്വാമി  ഹര്‍ദീപ് സിങ് നിജ്ജര്‍
Khalistanis Blocked Indian High Commissioner- Prevented From Entering Gurudwara
author img

By ETV Bharat Kerala Team

Published : Sep 30, 2023, 7:46 PM IST

ന്യൂഡൽഹി: ബ്രിട്ടനിലെ ഇന്ത്യൻ സ്ഥാനപതിയെ വഴിതടഞ്ഞ് ഖാലിസ്ഥാന്‍ തീവ്രവാദികള്‍. സ്കോട്ട്‌ലൻഡില്‍ ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്‌ഗോ ഗുരുദ്വാര (Glasgow Gurdwara on Albert Drive) സന്ദര്‍ശിക്കാനെത്തിയ ഇന്ത്യൻ സ്ഥാനപതി വിക്രം ദൊരൈസ്വാമിയെയാണ് (Vikram Doraiswami) ഖാലിസ്ഥാനികള്‍ തടഞ്ഞത് (Khalistanis Blocked Indian High Commissioner- Prevented From Entering Gurudwara). ഖാലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ കാനഡ ബന്ധം വഷളാകുന്നതിനിടെയാണ് മറ്റൊരു രാജ്യത്തുകൂടി ഖാലിസ്ഥാനികള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തുന്നത്. ഗുരുദ്വാര കമ്മിറ്റിയുമായുള്ള ഔദ്യോഗിക ചർച്ചക്കായാണ് ഇന്ത്യന്‍ സ്ഥാനപതി ഗ്ലാസ്‌ഗോയില്‍ എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഗുരുദ്വാര കമ്മിറ്റി അംഗങ്ങൾ വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു.

സ്ഥാനപതിയുടെ കാര്‍ തടയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയുടെ പരിസരത്തേക്ക് കടന്ന വിക്രം ദൊരൈസ്വാമിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടയുന്നതും കാറിന്‍റെ ഡോര്‍ ബലമായി തുറക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് ഗുരുദ്വാരയിലേക്ക് കടക്കാതെ കാര്‍ വിട്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ത്യൻ സർക്കാറിന്‍റെ എല്ലാ ഉദ്യോഗസ്ഥരോടും ഈ വിധം പെരുമാറണമെന്ന് പറയുന്നതും വീഡിയോയില്‍ കേൾക്കാം. ‘കാനഡയിലെയും മറ്റും സിഖുകാരെ ഇവർ ഉപദ്രവിക്കുകയാണ്. ഗ്ലാസ്ഗോയിൽ ഞങ്ങൾ ചെയ്‌ത പോലെ എല്ലാ ഇന്ത്യൻ അംബാസിഡർമാർക്കെതിരെയും സിഖുകാർ ഇങ്ങനെ പെരുമാറണം.’ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

  • K-terrorists block entry of Indian ambassador to UK inside Glasgow gurudwara -

    Gurdwara Comittee invites the Indian High Commissioner. K's learn about it and reach the glasgow gurdwara and blocked his entry. Insulted the Comittee members.

    They even tried to open the car door… pic.twitter.com/89f9Y1pIsD

    — Megh Updates 🚨™ (@MeghUpdates) September 30, 2023 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തില്‍ ഇന്ത്യ ഇതുവരെ പ്രത്യക്ഷ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, വിഷയം യുകെയുടെ വിദേശകാര്യ ഓഫീസിനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഹൈക്കമ്മീഷണറുടെ സുരക്ഷാ പ്രശ്‌നമായതിനാൽ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: Indo Canadian Fallout ഇന്ത്യ-കാനഡ സംഘർഷം: ബലിയാടാകുന്നത് കൃഷിയും കൃഷിക്കാരുമോ?

അതേസമയം ഇന്ത്യൻ ഹൈക്കമ്മീഷണറെ ആക്രമിക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാൻ യുകെയുടെ ഫെയ്ത്ത് അഡ്വൈസർ കോളിൻ ബ്ലൂം (UK Govt’s Faith Advisor Colin Bloom) ബ്രീട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. "ഇക്കാര്യത്തില്‍ ഞങ്ങൾക്ക് വ്യക്തതയുണ്ട്. ഗ്ലാസ്‌ഗോ ഗുരുദ്വാരയിലെ സിഖ് ഗുരുദ്വാര കമ്മിറ്റി ഇന്ത്യൻ ഹൈക്കമ്മീഷണർ വി ദൊരൈസ്വാമിക്ക് പൗര സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നു. നഗരത്തിന് പുറത്തുള്ള ഖാലിസ്ഥാൻ ആനുകൂല പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പ്രാദേശിക സിഖ് കമ്മിറ്റിയെ കായികമായി ഭീഷണിപ്പെടുത്തി. ചെറുതും അക്രമാസക്തവുമായ ന്യൂനപക്ഷങ്ങൾ (സമുദായത്തിന്‍റെ) പ്രതിനിധികളല്ല. ഈ തീവ്രവാദ ഘടകങ്ങളെ നേരിടാൻ യുകെ ഗവൺമെന്‍റ് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്." കോളിൻ ബ്ലൂം എക്‌സില്‍ കുറിച്ചു.

  • So that we are clear. The #Sikh Gurdwara committee in a Glasgow Gurdwara put on a community reception to host the Indian High Commissioner @VDoraiswami. A group of out of town Pro Khalistan activists turn up and physically intimidate the local Sikh committee, and try and attack…

    — Colin Bloom (@ColinBloom) September 30, 2023 " class="align-text-top noRightClick twitterSection" data=" ">

അതിനിടെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സംഭവത്തെ അപലപിച്ച് രംഗത്തുവന്നു. സ്ഥാനപതിയെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ പാടില്ലായിരുന്നെന്നും ഗുരുദ്വാര എല്ലാ മതവിശ്വാസികളുടേതുമാണെന്നും എസ്‌ജിപിസി ജനറൽ സെക്രട്ടറി ഗുര്‍ചരണ്‍ സിങ് പറഞ്ഞു.

ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്‍റെ (Hardeep Singh Nijjar) കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഈയിടെ വഷളായിരുന്നു. നിജ്ജറിന്‍റെ കൊലയാണ് ബ്രിട്ടനിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ ഉടലെടുക്കാന്‍ കാരണം. കാനഡയിലെ ഖാലിസ്ഥാനികള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ഹര്‍ദീപ് സിങ് നിജ്ജര്‍. ഇയാളുടെ കൊലപാതകം ഖാലിസ്ഥാനി സിഖുകാര്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിച്ചു.

Also Read: US Spy Agencies Involvement ഇന്ത്യ-കാനഡ പ്രശ്‌നം വഷളാക്കിയത് അമേരിക്ക? യു എസ് ചാര ഏജൻസികളുടെ ഇടപെടല്‍ നിര്‍ണായകമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.