ETV Bharat / bharat

ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പക്ഷിയുടെ ചിറകിലേറി സവർക്കർ സ്വദേശം സന്ദര്‍ശിക്കും ; വിവാദമായി പാഠഭാഗം

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള കന്നഡ പാഠപുസ്‌തകത്തിലാണ് ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിയുന്ന വിഡി സവര്‍ക്കര്‍ പക്ഷിയുടെ ചിറകിലേറി സ്വദേശം സന്ദർശിക്കുമെന്ന ഭാഗമുള്ളത്.

savarkar flew out of jail on birds  karnataka textbook controversy  kannada textbook savarkar  savarkar latest news  karnataka savarkar issue  andaman jail savarkar  സവര്‍ക്കര്‍ വിവാദം  സവര്‍ക്കര്‍ ആന്‍ഡമാന്‍ ജയില്‍ പാഠഭാഗം  കന്നഡ പാഠപുസ്‌തകം സവര്‍ക്കര്‍  പാഠ്യപദ്ധതിയില്‍ വിഡി സവര്‍ക്കർ  സവര്‍ക്കര്‍  സവര്‍ക്കർ പാഠഭാഗം വിവാദം
ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പക്ഷിയുടെ ചിറകിലേറി സവർക്കർ സ്വദേശം സന്ദര്‍ശിക്കും ; വിവാദമായി പാഠഭാഗം
author img

By

Published : Aug 29, 2022, 6:09 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈസ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ വിഡി സവര്‍ക്കറെ കുറിച്ചുള്ള ഭാഗം വിവാദത്തില്‍. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന സവര്‍ക്കർ ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സ്വദേശം സന്ദർശിക്കാറുണ്ടെന്നാണ് പാഠഭാഗത്തുള്ളത്. ബിജെപി സര്‍ക്കാർ നിയോഗിച്ച പാഠപുസ്‌തക പരിഷ്‌കരണ സമിതിയാണ് വിഡി സവര്‍ക്കറെ കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള കന്നഡ പാഠപുസ്‌തകത്തിലാണ് വിവാദ പാഠഭാഗമുള്ളത്. വിജയമാല രംഗനാഥിന്‍റെ ബ്ലഡ്‌ ഗ്രൂപ്പ് എന്ന പാഠഭാഗം ഒഴിവാക്കി പകരം ഉള്‍പ്പെടുത്തിയ കെ.കെ ഗട്ടി രചിച്ച 'കാലവനു ഗെദ്ദവരു' (സമയത്തെ അതിജീവിച്ചവര്‍) എന്ന ഭാഗത്താണ് സവര്‍ക്കറുടെ ജയില്‍വാസത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ കഴിയുന്ന സവര്‍ക്കറെ സന്ദര്‍ശിക്കുന്ന എഴുത്തുകാരന്‍റെ അനുഭവത്തെ കുറിച്ചാണ് ആദ്യ ഭാഗം.

വിവാദ പാഠഭാഗം: 'സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിനകത്ത് താക്കോല്‍ ദ്വാരം പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ബുള്‍ബുള്‍ പക്ഷികള്‍ സ്ഥിരമായി സവര്‍ക്കറുടെ തടവറയിലെത്താറുണ്ടായിരുന്നു. എല്ലാ ദിവസവും പക്ഷിയുടെ ചിറകിലേറി സവർക്കര്‍ സ്വദേശം സന്ദര്‍ശിക്കും', പാഠഭാഗത്തില്‍ പറയുന്നു. സംഭവം വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

  • This doesn’t sound like it was meant to be a metaphor.
    “There was not even a key hole in the cell where Savarkar was incarcerated. But, bulbul birds used to visit the room and Savarkar used sit on their wings and fly out and visit the motherland every day” https://t.co/yTS7w6411m

    — Priyank Kharge / ಪ್ರಿಯಾಂಕ್ ಖರ್ಗೆ (@PriyankKharge) August 27, 2022 " class="align-text-top noRightClick twitterSection" data=" ">

വിഡി സവര്‍ക്കറെ മഹത്വവത്‌ക്കരിക്കാനും ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ബുള്‍ബുള്‍ പാഠഭാഗത്തെ കുറിച്ച് കര്‍ണാടക ടെക്‌സ്റ്റ് ബുക്ക് സൊസൈറ്റിക്ക് മൂന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സവര്‍ക്കര്‍ യാത്ര ചെയ്‌തെന്നത് ആലങ്കാരികമായി പറഞ്ഞതാണെന്നാണ് വിവാദ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രോഹിത് ചക്രതീർഥയുടെ അധ്യക്ഷതയിലുള്ള പാഠപുസ്‌തക പരിഷ്‌കരണ സമിതിയുടെ അവകാശവാദം.

പാഠ്യപദ്ധതിയില്‍ വരുന്ന മാറ്റങ്ങള്‍: രോഹിത് ചക്രതീർത്ഥ അധ്യക്ഷനായ സമിതി കൊണ്ടുവന്ന പാഠ്യപദ്ധതിയിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് നേരത്തേയും നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിങ്, മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താൻ, ലിംഗായത്ത് സാമൂഹിക പരിഷ്‌കർത്താവ് ബസവണ്ണ, ദ്രാവിഡ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരനായ പെരിയാർ, സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരു എന്നിവരെ കുറിച്ചുള്ള അധ്യായങ്ങൾ സിലബസിൽ നിന്ന് നീക്കം ചെയ്യുകയോ വെട്ടിച്ചുരുക്കുകയോ ചെയ്‌തു.

പ്രശസ്‌ത കന്നഡ കവി കുവെമ്പുവിനെ കുറിച്ചുള്ള വസ്‌തുതകളും വളച്ചൊടിക്കപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള കന്നഡ പാഠപുസ്‌തകത്തിൽ ആര്‍എസ്‌എസ് സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാറിന്‍റെ പ്രസംഗം ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും വിദ്യാർഥി സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതോടെ ഈ വര്‍ഷം ജൂണിൽ പാഠപുസ്‌തക പരിഷ്‌കരണ സമിതി പിരിച്ചുവിട്ടു.

ഇതിനിടെ, സവര്‍ക്കറെ കുറിച്ച് ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ കര്‍ണാടകയിലെ തുമഗുരു സർവകലാശാല ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതോടെ പദ്ധതിയുടെ പ്രൊപ്പോസല്‍ സംസ്ഥാന സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിച്ചേക്കും. തുമഗുരു സര്‍വകലാശാലയില്‍ സവര്‍ക്കര്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Also read: ഗണപതിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോ, കര്‍ണാടകയില്‍ ബിജെപി നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.