ETV Bharat / bharat

പരാജയത്തിന് കാരണം ചെറിയ പിഴവ് ; എസ്‌എസ്‌എല്‍വി പുതിയ ദൗത്യം ഉടനെന്ന് ബഹിരാകാശ കമ്മിഷന്‍ അംഗം

എസ്‌എസ്‌എല്‍വി ഡി1 ദൗത്യം പരാജയപ്പെട്ടതിന് കാരണം അവസാന ഘട്ടത്തിലെ ചെറിയ പിഴവ് മാത്രമാണെന്ന് ബഹിരാകാശ കമ്മിഷന്‍ അംഗം കിരണ്‍ കുമാര്‍

author img

By

Published : Aug 9, 2022, 5:34 PM IST

Etv Bhaanother sslv flight soon  isro to launch another sslv flight  space commission member on another sslv flight  sslv flight  Kiran Kumar on sslv flight failure  എസ്‌എസ്‌എല്‍വി പുതിയ ദൗത്യം  ബഹിരാകാശ കമ്മിഷന്‍ അംഗം  എസ്‌എസ്‌എല്‍വി ഡി1  എസ്‌എസ്‌എല്‍വി ഡി1 ദൗത്യം പരാജയം  ഐഎസ്‌ആര്‍ഒ എസ്‌എസ്‌എല്‍വി  ഐഎസ്‌ആർഒയുടെ എസ്‌എസ്‌എല്‍വി വിക്ഷേപണം  ബഹിരാകാശ കമ്മിഷന്‍ അംഗം കിരണ്‍ കുമാര്‍  rat
Etv Bharatപരാജയത്തിന് കാരണം അവസാന ഘട്ടത്തിലെ ചെറിയ പിഴവ് ; എസ്‌എസ്‌എല്‍വി പുതിയ ദൗത്യം ഉടനെന്ന് ബഹിരാകാശ കമ്മിഷന്‍ അംഗം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒയുടെ എസ്‌എസ്‌എല്‍വി വിക്ഷേപണം ഉടനുണ്ടാകുമെന്ന് ബഹിരാകാശ കമ്മിഷന്‍ അംഗമായ എ.എസ്‌ കിരണ്‍ കുമാര്‍. ചെറു ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിക്ഷേപണ വാഹനമായ എസ്‌എസ്‌എല്‍വി ഡി1 പരാജയപ്പെട്ടത് തിരിച്ചടിയല്ലെന്നും മുന്‍ ഐഎസ്‌ആർഒ ചെയര്‍മാന്‍ കൂടിയായ എ.എസ്‌ കിരണ്‍ കുമാര്‍ പറഞ്ഞു. എസ്‌എസ്‌എല്‍വി ഡി1ദൗത്യം പരാജയമായത് സംബന്ധിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു കിരണ്‍ കുമാര്‍.

'ഇതൊരിക്കലും തിരിച്ചടിയല്ല, അവസാന ഘട്ടത്തില്‍ സംഭവിച്ച ചെറിയ പിഴവ് മാത്രമാണ്. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലും വളരെ മികച്ച പ്രകടനമാണ് എസ്‌എസ്‌എല്‍വി ഡി1 കാഴ്‌ച വച്ചത്. വിക്ഷേപണ വാഹനത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് പൂര്‍ത്തീകരിച്ചത്. ചില ഭാഗങ്ങളുടെ നവീകരണം, അതിന്‍റെ പ്രവര്‍ത്തന രീതി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പുതിയ വിക്ഷേപണത്തിന് ഉടന്‍ തന്നെ അവര്‍ (ഐഎസ്‌ആർഒ) തയ്യാറാകും,' കിരണ്‍ കുമാർ വ്യക്തമാക്കി.

അന്തിമ ഘട്ടത്തിലെ പിഴവ്: എസ്‌എസ്‌എല്‍വി വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നുവെന്നും കിരണ്‍ കുമാർ പറഞ്ഞു. 'ഉപഗ്രഹങ്ങളുടെ വലിപ്പം ചെറുതായി കൊണ്ടിരിക്കുകയാണ്. ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ മാര്‍ക്കറ്റില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ടാക്കാന്‍ എസ്‌എസ്‌എല്‍വിക്ക് സാധിക്കുമായിരുന്നു,' കിരണ്‍ കുമാർ പറഞ്ഞു.

'എല്ലാ ഘട്ടങ്ങളും മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. അന്തിമ ഘട്ടത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. എസ്എസ്എൽവി ഡി1 ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം 356 കിലോമീറ്റർ x 76 കിലോമീറ്റർ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചത്. ചെറിയൊരു പിഴവ് മാത്രമാണിത്. ഇതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ള ഒരു പാഠവുമാണ്,' കിരണ്‍ കുമാർ വ്യക്തമാക്കി.

സിഗ്നല്‍ നഷ്‌ടപ്പെട്ടു: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയും വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും ഓഗസ്റ്റ് 7ന് രാവിലെ 9.18നായിരുന്നു എസ്എസ്എൽവി ഡി1 വിക്ഷേപണം. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും അന്തിമ ഘട്ടത്തില്‍ എസ്എസ്എൽവി ഡി1ല്‍ നിന്ന് ഡേറ്റ നഷ്‌ടപ്പെട്ടു. തുടര്‍ന്ന് രണ്ട് ഉപഗ്രങ്ങളും സമുദ്രത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

ചെറു ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എസ്എസ്എൽവി ഡി1 ദൗത്യം വിജയമായില്ലെന്ന് ഐഎസ്‌ആർഒ അറിയിച്ചിരുന്നു. ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ലെന്നും ഉപഗ്രഹങ്ങള്‍ ഇനി പ്രവര്‍ത്തനക്ഷമമാകില്ലെന്നും ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കി. വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ചെറു ഉപഗ്രഹങ്ങളെ എസ്എസ്എൽവി-ഡി1 എത്തിച്ചത്.

Read more: video: എസ്‌എസ്‌എല്‍വി ഡി2 പരാജയം: ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല, ഇനി എസ്എസ്എൽവി-ഡി2

സിഗ്നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്‌ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂള്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ദൗത്യം പരാജയയപ്പെടാന്‍ കാരണമായതെന്നും ഐഎസ്‌ആർഒ അറിയിച്ചിരുന്നു. പ്രശ്‌നം കണ്ടെത്തുന്നതിനായി ഒരു വിദഗ്‌ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദമായ വിശകലനം നടത്തുമെന്നും ഐഎസ്‌ആർഒ ചെയര്‍മാന്‍ എസ്‌ സോമനാഥ് പിന്നീട് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.