ETV Bharat / bharat

Chandrayaan 3 | ചന്ദ്രയാന്‍ കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രതീക്ഷയോടെ രാജ്യം

author img

By

Published : Jul 14, 2023, 9:49 AM IST

Updated : Jul 14, 2023, 12:46 PM IST

ഇന്ന് ഉച്ചയ്‌ക്ക് 2.35നാണ്, രാജ്യത്തിന്‍റെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ കുതിച്ചുയരുക

ചന്ദ്രയാന്‍  പ്രതീക്ഷയോടെ രാജ്യം  isro chandrayaan 3 launch updates  isro chandrayaan 3 launch  chandrayaan 3 launch updates
Chandrayaan 3

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാന്‍ മൂന്ന് (Chandrayaan 3) കുതിച്ചുയരാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഇന്ന് (ജൂലൈ 14) ഉച്ചയ്‌ക്ക് 2.35നാണ് ചന്ദ്രയാന്‍ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക.

ലൂണാർ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുക, ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന റോവെർ എന്ന റോബോർട്ടിനെ ചന്ദ്രോപരിതലത്തിൽ സഞ്ചരിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗ്രഹങ്ങളെ കുറിച്ചുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതാണ് ചന്ദ്രയാൻ 3 ന്‍റെ വിജയം.

ചന്ദ്രോപരിതലത്തിന്‍റെ ഘടനയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ റോവെറിന്‍റെ വിന്യാസത്തിലൂടെ ശേഖരിക്കാനായാൽ ഇന്ത്യ ചാന്ദ്ര പര്യവേഷണത്തിൽ പുതിയ ഉയരങ്ങളാണ് കൈവരിക്കുക. 10 ഘട്ടങ്ങളായാണ് പ്രധാനമായും ചന്ദ്രയാന്‍ 3 ദൗത്യം പൂർത്തിയാക്കുക.

ആദ്യ ഘട്ടം ഭൂമി കേന്ദ്രീകൃതം(Earth centric phase), രണ്ടാം ഘട്ടം ലൂണാര്‍ ട്രാന്‍സ്‌ഫര്‍(lunar transfer phase), മൂന്ന് മുതല്‍ 10 വരെയുളള ഘട്ടങ്ങള്‍ ചാന്ദ്രകേന്ദ്രീകൃത പഠനം എന്നിങ്ങനെയാണ് തയ്യാറാക്കിയിട്ടുളളത്. ഭൂമി കേന്ദ്രീകൃത ഘട്ടത്തില്‍ പ്രീ ലോഞ്ച് ഫേസ്, ലോഞ്ച് ആന്‍ഡ് ആസെന്‍ഡ് ഫേസ്, എര്‍ത്ത് ബൗണ്‍ഡ് മനോവര്‍ ഫേസ് എന്നിവയാണ് ഉള്‍പ്പെടുന്നത്. കൈമാറ്റ ഘട്ടമെന്ന രണ്ടാമത്തേത് ട്രാന്‍സ്‌ഫര്‍ ട്രജക്‌ടറി ഫേസാണ്.

തുടര്‍ന്ന് വരുന്ന ചാന്ദ്രകേന്ദ്രീകൃത ഘട്ടത്തില്‍ എട്ട് തലങ്ങളാണ് ഉളളത്. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ (LOI)(ഘട്ടം 3), മൂൺ ബൗൺഡ് മനോവർ (ഘട്ടം 4), പിഎം, ലൂണാർ മോഡ്യൂൾ സെപ്പറേഷൻ (ഘട്ടം 5), ഡീ-ബൂസ്റ്റ് (ഘട്ടം 6), പ്രീ-ലാൻഡിങ് (ഘട്ടം 7), ലാൻഡിങ് (ഘട്ടം 8), നോർമൽ ഫേസ് ഫോർ ലാൻഡർ ആൻഡ് റോവെർ (ഘട്ടം 9), മൂൺ സെൻട്രിക് നോർമൽ ഓർബിറ്റ് (ഘട്ടം 10) എന്നിവയാണ് ഈ എട്ട് തലങ്ങള്‍.

പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള തദ്ദേശീയ പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവെർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ 3 പേടകം. പ്രൊപ്പൽഷൻ മൊഡ്യൂൾ ഒരു കമ്മ്യൂണിക്കേഷൻസ് റിലേ സാറ്റലൈറ്റ് പോലെയാണ് പ്രവർത്തിക്കുക. ചന്ദ്രന്‍റെ ഭ്രമണപഥത്തിന്‍റെ 100 കിലോമീറ്റർ വരെ പ്രൊപ്പൽഷൻ മൊഡ്യൂൾ ലാൻഡറിന്‍റെയും റോവെറിന്‍റെയും കോൺഫിഗറേഷൻ വഹിക്കും.

ഇന്ത്യന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്‌ത പദ്ധതിയാണ് ചന്ദ്രയാന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് 2003 ഓഗസ്‌റ്റ് 15ന് ഔദ്യോഗികമായി ദൗത്യത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 2008 ഒക്‌ടോബര്‍ 22ന് ശാസ്‌ത്രജ്ഞരുടെ കൂട്ടായ അധ്വാനത്തിന്‍റെ ഫലമായി പിഎസ്‌എല്‍വി-സി 11 (PSLV-C 11) എന്ന കന്നി ദൗത്യ പേടകം ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിച്ചു.

Chandrayaan 3 | വിജയക്കുതിപ്പിനൊരുങ്ങി ചന്ദ്രയാന്‍ 3 ; ഇന്ത്യയുടെ അഭിമാനമായ വിക്ഷേപണ പരമ്പരയെക്കുറിച്ച് അറിയേണ്ടതെല്ലാം

Last Updated : Jul 14, 2023, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.