ETV Bharat / bharat

ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ - ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ

മുംബൈയിലെ ജെ ജെ ആശുപത്രിയിലാണ് ഇക്‌ബാൽ കസ്‌കർ ചികിത്സയിലുള്ളത്. കൊള്ളപ്പലിശ കേസുകളുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ റിമാൻഡില്‍ ആയിരുന്നു.

Iqbal Kaskar hospitalised Mumbai  Dawood Ibrahim brother Kaskar  Kaskar hospitalised because of chest pain  ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ  ഇക്‌ബാൽ കസ്‌കർ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ  മുംബൈ വാർത്തകൾ  ദേശീയ വാർത്തകൾ  national news  mumbai latest news  ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ  ഇക്‌ബാൽ കസ്‌കർ
ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കർ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ
author img

By

Published : Aug 21, 2022, 1:14 PM IST

മുംബൈ: ഒളിവിൽ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ സഹോദരൻ ഇക്‌ബാൽ കസ്‌കറിനെ നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ സർക്കാർ ആശുപത്രിയായ ജെ ജെയിലാണ് കസ്‌കർ ചികിത്സയിലുള്ളത്. ശനിയാഴ്‌ചയാണ് കസ്‌കറിനെ നവി മുംബൈയിലെ തലോജ ജയിലിൽ നിന്നും ആശുപത്രിയിൽ എത്തിച്ചത്.

ഇക്‌ബാൽ കസ്‌കർ നിലവിൽ ഹൃദ്‌രോഗ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരിയിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കസ്‌കറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് ഒന്നിലധികം കൊള്ളപ്പലിശ കേസുകളുമായി ബന്ധപ്പെട്ട് കസ്‌കറിനെ ഇഡി തലോജ ജയിലിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തു.

ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.