ETV Bharat / bharat

Manipur Violence | മണിപ്പൂർ കലാപം; സംസ്ഥാനത്തെ ഇന്‍റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി - മുഖ്യമന്ത്രി ബരേൻ സിങ്

ഒരു മാസമായി മണിപ്പൂരിൽ സംഘർഷാവസ്ഥ രൂക്ഷമായിരുന്നു. ക്രമസമാധാന നില തകർക്കുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഇന്‍റർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി.

Internet ban in Manipur extended till June 15  Internet ban in Manipur  Manipur Violence  manipur  manipur Internet ban  മണിപ്പൂർ കലാപം  മണിപ്പൂർ  മണിപ്പൂരിൽ ഇന്‍റർനെറ്റ് നിരോധനം  ഇന്‍റർനെറ്റ് നിരോധനം മണിപ്പൂർ  മണിപ്പൂർ സംഘർഷം  കലാപം  Union Home Minister Amit Shah  Chief Minister N Biren Singh  Minister DR Sapam Ranjan  മന്ത്രി ഡി ആർ സപം രഞ്ജൻ  മുഖ്യമന്ത്രി ബരേൻ സിങ്  ആഭ്യന്തര മന്ത്രി അമിത് ഷാ
Manipur Violence
author img

By

Published : Jun 11, 2023, 11:19 AM IST

ഇംഫാൽ : മണിപ്പൂരിലെ ഇന്‍റർനെറ്റ് നിരോധനം (Internet ban in Manipur) ജൂൺ 15 വരെ നീട്ടി സർക്കാർ. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ സാധ്യതയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യാജ വാർത്തകളും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സർക്കാർ (Manipur Government) ഔദ്യോഗികമായി പ്രസ്‌താവിച്ചു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഒരു ഭാഗത്തുനിന്നും അനിഷ്‌ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് മണിപ്പൂർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി ഡി ആർ സപം രഞ്ജൻ (Minister DR Sapam Ranjan) പറഞ്ഞു. 349 ദുരിതാശ്വാസ ക്യാമ്പുകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മണിപ്പൂരിലുണ്ടായ വംശീയ അക്രമത്തെ തുടർന്ന് നിരവധി ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. അക്രമത്തിനിടെ വീടുകൾക്കും തീയിട്ടിരുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഏറ്റുമുട്ടലുകൾ ഉണ്ടായി.

കൊള്ളയടിക്കപ്പെട്ട 4,537 ആയുധങ്ങളിൽ 990 ആയുധങ്ങൾ സംസ്ഥാന സർക്കാർ കണ്ടെടുത്തുവെന്നും മുഖ്യമന്ത്രി ബരേൻ സിങ് (Chief Minister N Biren Singh) അറിയിച്ചു. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷ നടപടികളും സംസ്ഥാനം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടന്ന അക്രമങ്ങളെയും വംശീയ സംഘട്ടനങ്ങളെയും തുടർന്ന് മലനിരകളിലും താഴ്‌വരകളിലും സെൻസിറ്റീവ് ഏരിയകളിലും സുരക്ഷ സേന സംയുക്ത കോമ്പിങ് ഓപ്പറേഷൻ നടത്തി. തുടർന്ന് ഇന്നലെ 22 ആയുധങ്ങൾ കണ്ടെടുത്തു.

അതിനിടെ മണിപ്പൂരിൽ ഗവർണറുടെ അധ്യക്ഷതയിൽ കേന്ദ്രസർക്കാർ സമാധാന സമിതി രൂപീകരിച്ചു. സംസ്ഥാനത്തെ വിവിധ വംശീയ വിഭാഗങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനാണ് പാനൽ ലക്ഷ്യമിടുന്നത്. മണിപ്പൂരിൽ എത്രയും വേഗം സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് ഉറപ്പാക്കാൻ ഒരു സമാധാന സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Union Home Minister Amit Shah) പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സമിതിയുടെ രൂപീകരണം. മെയ് 29 മുതൽ ജൂൺ 1 വരെ മണിപ്പൂരിലെ തന്‍റെ നാല് ദിവസത്തെ സന്ദർശനത്തിനിടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമിത് ഷായുടെ മണിപ്പൂർ സന്ദർശനം : സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ മണിപ്പൂർ സന്ദർശിച്ചിരുന്നു. ആയുധങ്ങൾ താഴെവയ്ക്കണമെന്ന് അമിത് ഷാ അഭ്യർഥിച്ചതോടെ 140 ഓളം പേര്‍ ആയുധങ്ങൾ തിരികെ നൽകിയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേസമയം, സംഘർഷം നീണ്ട് നിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

മെയ്‌തി സമുദായത്തെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് മണിപ്പൂരിൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഒരു മാസമായി സംസ്ഥാനത്ത് വംശീയ കലാപം രൂക്ഷമാണ്. അക്രമം രൂക്ഷമായതോടെ കേന്ദ്രം മണിപ്പൂരിൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. കലാപത്തിൽ ഇതുവരെ 100ഓളം പേർ കൊല്ലപ്പെട്ടു എന്നാണ് വിവരം. 300ൽ അധികം പേർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. 4,000ത്തിൽ അധികം കേസുകൾ രജിസ്റ്റർ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.