ETV Bharat / bharat

ഹൈഡ്രോളിക്ക് തകരാര്‍: കണ്ണൂര്‍ - ദോഹ ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു - ഹൈഡ്രോളിക്ക് സംവിധാനത്തിലെ തകരാര്‍

ഹൈഡ്രോളിക്ക് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന്, കണ്ണൂര്‍ - ദോഹ ഇൻഡിഗോ ആറ് ഇ -1715 വിമാനമാണ് മുംബൈയിലേക്ക് തിരിച്ചുവിട്ടത്

Mumbai  IndiGos Kannur Doha plane  IndiGo Kannur Doha plane diverts to Mumbai  ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു  ഇൻഡിഗോ
കണ്ണൂര്‍ - ദോഹ ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു; കാരണമായത് ഹൈഡ്രോളിക്ക് സംവിധാനത്തിലെ തകരാര്‍
author img

By

Published : Dec 2, 2022, 10:15 PM IST

മുംബൈ: കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് സഞ്ചരിച്ച ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം മുംബൈയിലേക്ക് തിരിച്ചുവിട്ടു. ഇൻഡിഗോ ആറ് ഇ -1715 വിമാനമാണ് മുംബൈയിലേക്ക് അയച്ചതെന്ന് എയർലൈൻ അറിയിച്ചു. കമ്പനി അധികൃതര്‍ ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ| ഹൈഡ്രോളിക്ക് സംവിധാനത്തിൽ തകരാര്‍; കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജിദ്ദ - കോഴിക്കോട് വിമാനം

'ഓപ്പറേറ്റിങ് ക്രൂ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുത്തിയതിനാല്‍ പരിഹരിക്കുന്നതിനായി വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കും' - ഇന്‍ഡിഗോ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇന്‍ഡിഗോ വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ സംഭവിച്ചതാണെന്ന് ഡിജിസിഎയിലെ (Directorate General of Civil Aviation) മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.