ശ്രീനഗര്‍: ഡ്രോണ്‍ ആക്രമണത്തെ നേരിടാന്‍ സൈന്യം സജ്ജമെന്ന് ജമ്മു കശ്‌മീര്‍ ലൈറ്റ് ഇന്‍ഫാന്‍ട്രി (എല്‍ഐ) റെജിമെന്‍റിലെ ലെഫ്‌റ്റനന്‍റ് ജനറല്‍ എം.കെ ദാസ്. സൈനിക മേധാവി ഡ്രോണ്‍ വെല്ലുവിളികളെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ ആര്‍മിയും ജമ്മു കശ്‌മീര്‍ എല്‍ഐ റെജിമെന്‍റും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണമായും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീര്‍ ലൈറ്റ് ഇന്‍ഫാന്‍ട്രിയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്‌ത 460 സൈനികരുടെ പരേഡ് അവലോകനം ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി റിക്രൂട്ട് ചെയ്‌ത സൈനികര്‍ക്ക് എല്ലാവിധ പരിശീലനങ്ങളും നല്‍കിയിട്ടുണ്ടെന്നും ഏത് ആപത് ഘട്ടത്തേയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്‌ത്ര, സാങ്കേതിക, സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. നേരിടാന്‍ പോകുന്ന ഭീഷണികളെ കുറിച്ചും അവര്‍ക്ക് ബോധ്യമുണ്ട്. ജമ്മു കശ്‌മീരിലെ എല്ലാ യുവജനങ്ങള്‍ക്കും പുതുതായി റിക്രൂട്ട് ചെയ്‌ത സൈനികര്‍ പ്രചോദനമാകുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
Read more: ഡ്രോണ്‍ ആക്രമണം: വ്യോമസേനയ്ക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍