ETV Bharat / bharat

ബ്രിട്ടന് തിരിച്ചടി; ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം - Britain

യുകെയിൽ നിന്നെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരർക്കും പുതിയ നടപടി ബാധകമാണെന്ന് ഒദ്യോഗിക വൃത്തങ്ങൾ

reciprocal action on UK citizens  Vaccine verification  mandatory quarrantine for UK citizens  UK citizens in india  British nationals arriving in India  advisory to British nationals in india  india will impose 10 days of mandatory quarantine for british nationals  india will impose 10 days of mandatory quarantine for uk citizens  india will impose 10 days of quarantine for uk citizens  india will impose 10 days of quarantine for british nationals  10 days of quarantine for british nationals  0 days of quarantine for uk citizens  ബ്രിട്ടന് തിരിച്ചടി  ബ്രിട്ടന് മറുപടി  ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  ഇന്ത്യയിലേക്കെത്തുന്ന യുകെ പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  യുകെ പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  ബ്രിട്ടീഷ് പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  ഇന്ത്യയിൽ ബ്രിട്ടീഷ് പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  ഇന്ത്യയിൽ യുകെ പൗരർക്ക് ക്വാറന്‍റൈൻ നിർബന്ധം  ക്വാറന്‍റൈൻ  ക്വാറന്‍റൈൻ നിർബന്ധമാക്കി ഇന്ത്യ  ഇന്ത്യയിൽ ക്വാറന്‍റൈൻ നിർബന്ധം  uk  യുകെ  ബ്രിട്ടൻ  british  Britain  india arrival from uk
india will impose 10 days of mandatory quarantine for british nationals
author img

By

Published : Oct 1, 2021, 9:49 PM IST

ന്യൂഡൽഹി: ഇന്ത്യയിലേക്കെത്തുന്ന ബ്രിട്ടീഷ് പൗരർക്ക് പത്ത് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി കേന്ദ്രം. കൊവിഷീൽഡ് രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാരും ബ്രിട്ടനിലേക്ക് പ്രവേശിക്കണമെങ്കിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന ബ്രിട്ടീഷ് നടപടിക്ക് ബദലായാണ് ഇന്ത്യയുടെ പുതിയ ചട്ടം. ഒക്‌ടോബർ നാല് മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

യുകെയിൽ നിന്നെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരർക്കും പുതിയ നടപടി ബാധകമാണെന്ന് ഒദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നേരത്തേ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ പോലും ഇന്ത്യയിലേക്കെത്തുന്നതിന് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ പരിശോധന നടത്തണം. കൂടാതെ ഇന്ത്യയിലെത്തിയ ശേഷവും പരിശോധന നടത്തണം. യുകെയിലേതുപോലെ തന്നെ ഇന്ത്യയിലെത്തി എട്ട് ദിവസങ്ങൾക്ക് ശേഷവും വീണ്ടും ആർടിപിസിആർ പരിശോധന നടത്തണം.

ALSO READ:വാക്സിന്‍ സര്‍ട്ടിഫിക്കേഷന്‍; ഇന്ത്യയും ബ്രിട്ടനും ചര്‍ച്ച നടത്തി

ലോകാരോഗ്യസംഘടന അംഗീകാരം നൽകിയതായിരുന്നിട്ടും ഇന്ത്യയുടെ കൊവിഷീൽഡിന് യുകെയുടെ പുതുക്കിയ നിയമപ്രകാരം അനുമതി നിഷേധിച്ചിരുന്നു. കൊവിഷീൽഡ് രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യൻ പൗരരാണെങ്കിൽ പോലും യുകെയിൽ പത്ത് ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധമാക്കി. യുകെയുടെ സമാന നടപടിയാണ് ഇപ്പോൾ ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.