ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 84,332 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എഴുപത് ദിവസങ്ങള്‍ക്കുള്ളിലെ ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകള്‍ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് കുറയാതെ തുടരുകയാണ്. 4002 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 3,67,081 ആയി. 24 മണിക്കൂറില്‍ 1,21311 പേര്‍ രോഗമുക്തി നേടി. 10,80,690 സജീവ കേസുകളാണ് നിലവിലുള്ളത്.
Read Also......സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ
രാജ്യത്തെ രോഗമുക്തി നിരക്കിലും വർധനവുണ്ട്. 95.07 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെ താഴ്ന്നിട്ടുണ്ട്, ഇപ്പോള്‍ 4.39 ശതമാനമാണ് അത്. തുടര്‍ച്ചയായി അഞ്ചാം ദിവസം പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനു താഴെയാണ്.
69 ശതമാനം കൊവിഡ് കേസുകളും അഞ്ച് സംസ്ഥാനങ്ങളില്‍
ഏറ്റവുമധികം പ്രതിദിന കൊവിഡ് രോഗികളുളളത് തമിഴ്‌നാട്ടിലാണ്. 15,759 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിറകിലാണ് കേരളം. 14,233 പുതിയ രോഗികൾ. മൂന്നാമത് മഹാരാഷ്‌ട്രയാണ് 11,766, പിന്നിൽ കർണാടകയാണ് 8249. അഞ്ചാമത് ആന്ധ്രാ പ്രദേശ് ആണ്, 8239 കേസുകൾ. ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്തെ 69 ശതമാനം കൊവിഡ് കേസുകളുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
തമിഴ്‌നാട്ടിൽ മാത്രം 18.69 ശതമാനം കേസുകളുണ്ട്. ഏറ്റവുമധികം മരണമടഞ്ഞവർ മഹാരാഷ്‌ട്രയിലാണ്-2619. പിറകിൽ തമിഴ്‌നാട് ആണ് 378. രാജ്യത്തെആക്‌ടീവ് കേസ് ലോഡ് 40,000ലധികം കുറഞ്ഞ് 10,80,690 ആയി. 24,96,00,304 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.