ഹൈദരാബാദ് : തെലങ്കാനയിലെ പബ്ബില്‍ മൂന്ന് വയസുകാരിയെ പ്രവേശിപ്പിച്ചതിന് സ്ഥാപന അധികൃതര്‍ക്ക് നോട്ടിസ് നല്‍കി പൊലീസ്. കുടുംബാംഗങ്ങളോടൊപ്പമാണ് പെണ്‍കുട്ടി പബ്ബിലെത്തിയത്.
കുട്ടി നൃത്തം ചെയ്‌തത് സമീപത്തുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വീഡിയോ വൈറലാവുകയും വിഷയത്തില്‍ പൊലീസ് ഇടപെടുകയുമായിരുന്നു. ഇതോടെ, സ്ഥാപനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആളുകള്‍ക്ക് പബ്ബുകളില്‍ പ്രവേശനമില്ല. മാനദണ്ഡങ്ങൾ ലംഘിച്ചതിനാല്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.