റംബാൻ: ജമ്മുവിലെ റംബാനില്‍ (Ramban) വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 300 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നാണ് ജമ്മു കശ്‌മീർ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട് (Huge Drug bust in J&K- Rs 300 Crore Worth Cocaine Seized). ഒരു വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു കൊക്കെയ്‌ന്‍. പ്രാഥമിക അന്വേഷണത്തില്‍ ഹെറോയിൻ ആണെന്നാണ് കരുതിയതെങ്കിലും വിശദമായ പരിശോധനയില്‍ ഇത് കോടികള്‍ വിലയുള്ള കൊക്കെയ്‌നാണെന്ന് തെളിഞ്ഞു.
-
Narco #terror module busted, 30 kg #Cocaine recovered 02 narcotic smugglers held by #Ramban Police from one Innova vehicle bearing No HR2W/4925 at Railway Chowk Banihal.02 narcotic smugglers held & Case FIR No. 242/2023 U/S 8/21/22/29 NDPS Act stands registered at P/S Banihal pic.twitter.com/ZYkTyCGe3W
— Police Media Centre Jammu (@ZPHQJammu) October 1, 2023 " class="align-text-top noRightClick twitterSection" data="
">Narco #terror module busted, 30 kg #Cocaine recovered 02 narcotic smugglers held by #Ramban Police from one Innova vehicle bearing No HR2W/4925 at Railway Chowk Banihal.02 narcotic smugglers held & Case FIR No. 242/2023 U/S 8/21/22/29 NDPS Act stands registered at P/S Banihal pic.twitter.com/ZYkTyCGe3W
— Police Media Centre Jammu (@ZPHQJammu) October 1, 2023Narco #terror module busted, 30 kg #Cocaine recovered 02 narcotic smugglers held by #Ramban Police from one Innova vehicle bearing No HR2W/4925 at Railway Chowk Banihal.02 narcotic smugglers held & Case FIR No. 242/2023 U/S 8/21/22/29 NDPS Act stands registered at P/S Banihal pic.twitter.com/ZYkTyCGe3W
— Police Media Centre Jammu (@ZPHQJammu) October 1, 2023
അറസ്റ്റിലായ രണ്ടുപേരും പഞ്ചാബ് സ്വദേശികളാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജലന്ധറിൽ നിന്നുള്ള സരബ്‌ജീത് സിംഗ്, പഞ്ചാബിലെ ഫഗ്വാരയിൽ നിന്നുള്ള ഹണി ബസ്ര എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിന്‍റെ മുകളിൽ ഒളിപ്പിച്ച നിലയിലാണ് മൂന്ന് കിലോ കൊക്കെയ്‌ന്‍ കണ്ടെത്തിയത്. ബാക്കി 27 കിലോ മയക്കുമരുന്ന് ഇവരുടെ ലഗേജിൽ നിന്നാണ് കണ്ടെടുത്തത്. പൊലീസ് തടഞ്ഞപ്പോള്‍ പ്രതികള്‍ വാഹനമുപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ജമ്മു സോൺ എഡിജിപി മുകേഷ് സിങ് (Jammu Zone ADGP, Mukesh Singh) സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി. ശനിയാഴ്ച രാത്രി 10.30 ഓടെ റംബാന്‍ എസ്എസ്‌പി മോഹിത ശർമ്മയുടെ (Ramban SSP Mohita Sharma) നേതൃത്വത്തിലുള്ള പൊലീസ് സംഘം കശ്‌മീരിൽ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ഒരു വാഹനം റെയിൽവേ ചൗക്ക് ബനിഹാളിൽ വച്ച് തടയുകയും, തുടര്‍ന്ന് 30 കിലോ കൊക്കെയ്ൻ കണ്ടെടുത്തതായും എഡിജിപി വ്യക്തമാക്കി.
ഒരു നാർക്കോ-ടെറർ മൊഡ്യൂളാണ് (Narco Terror Module) തകർത്തതെന്നും അദ്ദേഹം പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിന്‍റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ബനിഹാൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി മുകേഷ് സിങ് പറഞ്ഞു. റമ്പാന്‍ എസ്എസ്‌പി മോഹിത ശർമ്മയ്ക്കും സംഘത്തിനും ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ ദൗത്യം നടന്നതെന്നും എഡിജിപി പറഞ്ഞു.
അതേസമയം ദേശീയ പാതയിൽ ജമ്മുവിനും ശ്രീനഗറിനും മധ്യേ മയക്കുമരുന്ന് കടത്ത് നടക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നതായി എസ്എസ്‌പി മോഹിത ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. "ഞങ്ങൾക്ക് വിവരം ലഭിച്ച പ്രകാരമുള്ള ലഭിച്ച വാഹനം തടഞ്ഞപ്പോൾ കൊക്കെയ്‌ന് സമാനമായ 30 കിലോ പദാർത്ഥം കണ്ടെടുത്തു. ഓപ്പറേഷനിൽ രണ്ട് പ്രതികളും അറസ്റ്റിലായി. 30 കിലോ കൊക്കെയ്‌ന് അന്താരാഷ്ട്ര കരിഞ്ചന്തയിൽ 300 കോടി രൂപ വിലമതിക്കും." മോഹിത ശർമ്മ പറഞ്ഞു. ഇതൊരു നാർക്കോ ടെറർ കേസാണെന്നും അതിർത്തിക്കപ്പുറമുള്ള മാനങ്ങള്‍ കേസിനുള്ളതായും ഇതെല്ലാം അന്വേഷിക്കുമെന്നും മോഹിത ശർമ്മ പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷം വ്യക്തമായ ചിത്രം നൽകാമെന്നും അവർ കൂട്ടിച്ചേര്‍ത്തു.