ബെംഗളൂരു: ഹിജാബ് വിലക്ക് ശരിവച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആരെങ്കിലും നിയമം കയ്യിലെടുത്താൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസമാണ് ആണ് പ്രധാനം. എല്ലാവരും വിധി അനുസരിക്കണമെന്നും ബൊമ്മൈ പറഞ്ഞു.
വിദ്യാർഥികള്‍ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മറ്റെന്തിനെക്കാളും വിദ്യാഭ്യാസമാണ് പ്രധാനം. എല്ലാവരും ക്ലാസുകളിൽ എത്തണമെന്നും, പരീക്ഷകള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ അറിയിച്ചു.
അതേസമയം കർണാടക ഗ്രാമവികസന മന്ത്രി ഇ.എസ്. ഈശ്വരപ്പയും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌തു. സംസ്ഥാനത്തെ മുസ്ലിം വിദ്യാർഥികളെ ഏറെ കാലമായി ചിലർ തെറ്റിധരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
READ MORE 'ഹിജാബ് നിര്‍ബന്ധമല്ല'; വിലക്ക് ശരി വച്ച് കര്‍ണാടക ഹൈക്കോടതി