ETV Bharat / bharat

Hi Nanna Hridayame Lyrical Video നാനി - മൃണാൾ താക്കൂർ ചിത്രത്തിലെ ആദ്യ ഗാനമെത്തി; ഹൃദയംകവർന്ന് 'ഹൃദയമേ...'

Nani, Mrunal Thakur Starring Hi Nanna : ഹിഷാം അബ്‌ദുൽ വഹാബ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്‌ണകുമാറും അനുരാഗ് കുൽക്കർണിയും ചേർന്നാണ്.

Hi Nanna first song out  Nani  Mrunal Thakur  Nani Mrunal Thakur Starring Hi Nanna  Hi Nanna  Hi Nanna first song  Hi Nanna Hridayame Lyrical Video  Hi Nanna Hridayame  Hridayame Lyrical Video  Hridayame from Hi Nanna  Hridayame  നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹായ് നാണ്ണാ  നാനി നായകനാകുന്ന ഹായ് നാണ്ണാ  ഹായ് നാണ്ണാ  ഹായ് നാണ്ണാ ലിറിക്കൽ വീഡിയോ  ഹൃദയമേ ലിറിക്കൽ വീഡിയോ  ഹൃദയമേ  നാനി മൃണാൾ താക്കൂർ ചിത്രത്തിലെ ആദ്യ ഗാനമെത്തി  ഹായ് നാണ്ണാ ചിത്രത്തിലെ ആദ്യ ഗാനമെത്തി  ടി സീരീസ് മലയാളം  Hi Nanna first song  Hi Nanna song
Hi Nanna Hridayame Lyrical Video
author img

By ETV Bharat Kerala Team

Published : Sep 16, 2023, 3:58 PM IST

തെന്നിന്ത്യയുടെ പ്രിയതാരം, നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ് നാണ്ണാ'യിലെ ആദ്യ ഗാനം പുറത്ത് (Hi Nanna first song out). 'ഹൃദയമേ...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത് (Hi Nanna Hridayame Lyrical Video). ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാൽ താക്കൂറാണ് നായികയായി എത്തുന്നത്. നാനിയും മൃണാലും ഒന്നിക്കുന്ന പ്രണയഗാനം പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ (Nani, Mrunal Thakur Starring Hi Nanna). അനന്ത ശ്രീരാമിന്‍റെ വരികൾക്ക് മലയാളിയായ ഹിഷാം അബ്‌ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. അനുരാഗ് കുൽക്കർണിക്കൊപ്പം മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്‌ണകുമാറും ചേർന്നാണ് ആലാപനം.

  • " class="align-text-top noRightClick twitterSection" data="">

വൈര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും ചേർന്നാണ് 'ഹായ് നാണ്ണാ' എന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന 'ഹായ് നാണ്ണാ' അച്ഛൻ മകൾ ബന്ധത്തിന്‍റെ ഊഷ്‌മളമായ കഥയാണ് പറയുന്നത്.

തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. തെലുഗു, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്ന പേരിലാണ് പ്രേക്ഷകർക്കരികിൽ എത്തുക. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്‌നർ തന്നെയാകും ഈ ചിത്രമെന്നുറപ്പ്.

READ MORE: 'ഹായ് നാണ്ണാ' : നാനി - മൃണാള്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്ററും ടീസറും പുറത്ത്

ഡിസംബർ 21ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ക്രിസ്‌മസ് അവധിക്കാലത്ത് എന്‍റർടെയ്‌നറുമായി നാനി എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശവും വാനോളമാണ്. ഇതുവരെ കാണാത്ത വ്യത്യസ്‌തമായ ഗെറ്റപ്പിലായിരിക്കും നാനി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

പരിചയ സമ്പന്നർക്കൊപ്പം പുതിയ ടെക്‌നീഷ്യൻസ്‌ കൂടി ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ ആന്‍റണിയാണ്. സംഭാഷണം - നാഗേന്ദ്ര കാസി, പ്രൊഡക്ഷൻ ഡിസൈനർ - അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഇ വി വി സതീഷ്, കോസ്റ്റ്യൂം ഡിസൈനർമാർ - ശീതൾ ശർമ്മ, ലക്ഷ്‌മി കിലാരി, വിഎഫ്എക്‌സ് സൂപ്പർവൈസർ - അരുൺ പവാർ, കളറിസ്റ്റ് - വിവേക് ആനന്ദ്, കൊറിയോഗ്രാഫർ - ബോസ്‌കോ മാർട്ടിസ്, സ്റ്റണ്ട് - വിജയ്, പൃഥ്വി, മിക്‌സിങ് - സുരൻ ജി, സംഗീതം - ടി സീരീസ്, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ ALSO: SIIMA Awards 2023 മികച്ച നടന്‍ ജൂനിയര്‍ എന്‍ടിആര്‍; നടി മൃണാല്‍ താക്കൂര്‍; സംവിധായകന്‍ രാജമൗലി; തെലുഗു കന്നഡ സൈമ പുരസ്‌കാര പട്ടിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.