ഭോപ്പാൽ: കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന റെംഡിസിവിർ ആന്‍റി-വൈറൽ മരുന്നുകൾ കരിഞ്ചന്തയിൽ വില്പന നടത്തിയതിന് ഇൻഡോറിലെ ജില്ലാ ആരോഗ്യവകുപ്പ് ഓഫിസറുടെ ഡ്രൈവർ പുനിത് അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന റെംഡിസിവിറിന്‍റെ രണ്ട് കുപ്പി മരുന്നുകളും പിടിച്ചെടുത്തു. ഒരു കുപ്പിയ്‌ക്ക് 15,000 രൂപ നിരക്കിലാണ് പ്രതി മരുന്നുകൾ വില്പന നടത്തിയതെന്നും വിജയ് നഗർ സ്റ്റേഷൻ ഉദ്യോഗസ്ഥനായ തെഹ്‌സീബ് ഖാസി അറിയിച്ചു.
ഇൻഡോർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ ഡോ. പൂർണിമ ഗദാരിയ സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്നും ടാക്‌സിയായി വാടകയ്‌ക്കെടുത്ത വാഹനത്തിന്‍റെ ഡ്രൈവറാണ് പ്രതി. അതേസമയം തന്‍റെ പരിചയക്കാരനായ വ്യക്തിയിൽ നിന്നാണ് മരുന്നുകൾ വാങ്ങിയതെന്ന് അന്വേഷണത്തിനിടെ പ്രതി വെളിപ്പടുത്തി. ഡ്രൈവർക്കെതിരെ കേസെടുത്തതായും സംഭവത്തിൽ അന്വേഷണം നടന്നു വരുന്നതായും ഖാസി കൂട്ടിച്ചേർത്തു.
Also Read: കൊവിഡ് പ്രതിരോധ ചികിത്സയിൽ നിന്നും റെംഡിസിവിർ ഒഴിവാക്കിയേക്കും