വാരണാസി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. പൊലീസ് സേനയെ ഉപയോഗിച്ച് ഗുജറാത്ത് പ്രവർത്തിക്കുന്ന രീതിയിലാണ് യു.പിയുടെ ഭരണമെന്ന് അദ്ദേഹം ആരോപിച്ചു. പ്രയാഗ്‌രാജിലെ തെരഞ്ഞെടുപ്പ് പ്രചാരണം സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഹാർദികിന്‍റെ പ്രസ്‌താവന.
എന്തുകൊണ്ടാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് യോഗം റദ്ദാക്കിയതെന്ന് ചോദിച്ചിരുന്നു. ആളുകളെ നിയന്ത്രിക്കുന്നതിന് സേനയില്‍ ശേഷിക്കുറവുണ്ടെന്നാണ് പൊലീസിന്‍റെ മറുപടിയെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. സൂറത്തും വഡോദരയും മാറ്റിനിർത്തുക. ഗുജറാത്തിലെ വികസനത്തിന്‍റെ യഥാർഥ ചിത്രം കാണാൻ, ആ സംസ്ഥാനത്തിന്‍റെ ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ALSO READ: Pegasus Snooping Row | 'എഫ്.ഐ.ആര്‍ ഫയല്‍ ചെയ്‌ത് അന്വേഷണം വേണം'; സുപ്രീം കോടതിയില്‍ ഹര്‍ജി
പ്രചാരണത്തിന്‍റെ ഭാഗമായി ഹാർദിക് പട്ടേൽ ഞായറാഴ്ച വാരണാസിയിലെ ഗുജറാത്ത് സ്വദേശികള്‍ പാര്‍ക്കുന്ന പ്രദേശം സന്ദർശിയ്‌ക്കുകയുണ്ടായി. ഉത്തർപ്രദേശിലും ബി.ജെ.പി ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയമാണ് നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലാണ് പെഗാസസ് ചാര സോഫ്‌റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിച്ചത്. ഇത് ജനങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ്, കിടപ്പുമുറിയിൽ പ്രവേശിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.